Connect with us

Kannur

തലശ്ശേരിയിലെ ആര്‍ എസ് എസ് റാലി; പോലീസ് കേസെടുത്തു

അഞ്ചുനേരം നിസ്‌കരിക്കാന്‍ പള്ളികളൊന്നും കാണില്ല, ബാങ്കുവിളിയും കേള്‍ക്കില്ല... തുടങ്ങിയ വര്‍ഗീയ മുദ്രാവാക്യങ്ങളാണ് പ്രകടനത്തില്‍ ഉയര്‍ത്തിയത്.

Published

|

Last Updated

കണ്ണൂര്‍ | തലശ്ശേരിയില്‍ ആര്‍ എസ് എസുകാര്‍ നടത്തിയ വിദ്വേഷ പ്രകടനത്തിനെതിരെ പൊലീസ് കേസെടുത്തു. വര്‍ഗീയ വിദ്വേഷം പടര്‍ത്തുന്നതിനെതിരെ ഡി വൈ എഫ് ഐ നല്‍കിയ പരാതിയെ തുടര്‍ന്നാണ് കണ്ടാലറിയാവുന്ന 25ല്‍ അധികം ബി.ജെ.പി പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തത്. യുവമോര്‍ച്ച നേതാവ് കെ.ടി. ജയകൃഷ്ണന്‍ കൊല്ലപ്പെട്ടതിന്റെ 22ാം വാര്‍ഷികത്തോടനുബന്ധിച്ച് യുവമോര്‍ച്ച കണ്ണൂര്‍ ജില്ല കമ്മിറ്റി ബുധനാഴ്ച തലശ്ശേരിയില്‍ സംഘടിപ്പിച്ച റാലിക്കിടെയാണ് വിദ്വേഷ മുദ്രാവാക്യം മുഴക്കിയത്.

അഞ്ചുനേരം നിസ്‌കരിക്കാന്‍ പള്ളികളൊന്നും കാണില്ല, ബാങ്കുവിളിയും കേള്‍ക്കില്ല… തുടങ്ങിയ വര്‍ഗീയ മുദ്രാവാക്യങ്ങളാണ് പ്രകടനത്തില്‍ ഉയര്‍ത്തിയത്. തലശ്ശേരി സംഗമം കവലയില്‍ നിന്ന് തുടങ്ങിയ പ്രകടനം പുതിയ ബസ്സ്റ്റാന്‍ഡില്‍ സമാപിച്ചു. തലശ്ശേരി പുതിയ ബസ് സ്റ്റാന്‍ഡില്‍ ബി.ജെ.പി തമിഴ്‌നാട് സംസ്ഥാന അധ്യക്ഷന്‍ മുന്‍ ഐ പി എസ്സുകാരന്‍ കെ. അണ്ണാമലൈയാണ് ജയകൃഷ്ണന്‍ അനുസ്മരണം ഉദ്ഘാടനം ചെയ്തത്.

മതസ്പര്‍ദ്ധയുണ്ടാക്കുന്ന തരത്തില്‍ മുദ്രാവാക്യം മുഴക്കി പ്രകടനം നടത്തിയ ബി ജെ പിക്കെതിരെ രൂക്ഷവിമര്‍ശനമാണ് ഉയര്‍ന്നത്. തലശ്ശേരിക്ക് പ്രത്യേക ചരിത്രമുണ്ടെന്ന് ബി ജെ പിക്കാര്‍ ഓര്‍ക്കണമെന്നും 1971ല്‍ തലശ്ശേരി വര്‍ഗീയ കലാപത്തിന്റെ മറവില്‍ മുസ്ലീം പള്ളികള്‍ തകര്‍ക്കാനുള്ള ആര്‍ എസ് എസ് പദ്ധതിക്ക് തടയിടാന്‍ സി പി എം മുന്നോട്ടുവന്നിരുന്നുവെന്നും സി പി എം നേതാവ് പി ജയരാജന്‍ ഓര്‍മിപ്പിച്ചു.

 

Latest