Connect with us

Bahrain

ആര്‍ എസ് സി ബഹ്‌റൈന്‍ തര്‍തീല്‍ ഖുര്‍ആന്‍ മത്സരങ്ങള്‍ക്ക് ഉജ്ജ്വല സമാപനം; മുഹറഖ് സോണ്‍ ജേതാക്കള്‍

തര്‍തീല്‍ ഗ്രാന്റ് ഫിനാലെയില്‍ മുഹറഖ് സോണ്‍ ഒന്നാം സ്ഥാനവും യഥാക്രമം മനാമ, റിഫ സോണുകള്‍ രണ്ടും മൂന്നും സ്ഥാനങ്ങളും കരസ്ഥമാക്കി.

Published

|

Last Updated

മനാമ | വിശുദ്ധ ഖുര്‍ആന്‍ പഠനവും പാരായണവും പ്രോത്സാഹിപ്പിക്കുന്നതിനായി രിസാല സ്റ്റഡി സര്‍ക്കിള്‍ റമസാനില്‍ സംഘടിപ്പിച്ചു വരുന്ന ആറാമത് എഡിഷന്‍ തര്‍തീല്‍ ബഹ്റൈന്‍ നാഷണല്‍ തല ഖുര്‍ആന്‍ മത്സരങ്ങള്‍ സമാപിച്ചു. ഖുര്‍ആന്‍ പാരായണം, മനപ്പാഠം, ക്വിസ്, രിഹാബുല്‍ ഖുര്‍ആന്‍, മുബാഹസ തുടങ്ങിയ ഇനങ്ങളിലായിരുന്നു മത്സരങ്ങള്‍.

ജൂനിയര്‍, സെക്കന്‍ഡറി, സീനിയര്‍, സൂപ്പര്‍ സീനിയര്‍ എന്നീ വിഭാഗങ്ങളിലായി മനാമ, മുഹറഖ്, റിഫ സോണുകളില്‍ നിന്നും നിരവധി മത്സരാര്‍ഥികള്‍ പങ്കെടുത്തു. തര്‍തീല്‍ ഗ്രാന്റ് ഫിനാലെ ഐ സി എഫ് സെന്‍ട്രല്‍ മീഡിയ & പബ്ലിക്കേഷന്‍ പ്രസിഡന്റ് ശംസുദ്ധീന്‍ സഖാഫി കൊല്ലം ഉദ്ഘാടനം ചെയ്തു.

മുഹറഖ് സോണ്‍ ഒന്നാം സ്ഥാനവും യഥാക്രമം മനാമ, റിഫ സോണുകള്‍ രണ്ടും മൂന്നും സ്ഥാനങ്ങളും കരസ്ഥമാക്കി. മികച്ച ഖുര്‍ആന്‍ പാരായണം നടത്തിയ ശാമില്‍ സൂഫി എന്ന വിദ്യാര്‍ഥി ‘തര്‍തീല്‍ ഗോള്‍ഡ് കോയിന്‍’ അവാര്‍ഡിന് അര്‍ഹനായി.

മനാമ കന്നട ഭവന്‍ ഓഡിറ്റോറിയത്തില്‍ നടന്ന തര്‍തീല്‍ സമാപന സമ്മേളനത്തില്‍ മുഹമ്മദ് റാഷിദ് ബുഖാരി, അബ്ദുസമദ് അമാനി പട്ടുവം, അനസ് അമാനി കണ്ണൂര്‍ പ്രഭാഷണം നടത്തി. ഐ സി എഫ് സാരഥികളായ അബ്ദുല്‍ ഹകീം സഖാഫി കിനാലൂര്‍, മമ്മൂട്ടി മുസ്ലിയാര്‍ വയനാട്, റഹീം സഖാഫി, അബ്ദു സമദ് കാക്കടവ് അഷ്ഫാക് മാണിയൂര്‍, ബഹ്റൈന്‍ കെ സി എഫ് പ്രതിനിധികള്‍ ആശംസകള്‍ നേര്‍ന്നു. ആര്‍ എസ് സി ഗ്ലോബല്‍ എക്‌സിക്യൂട്ടീവ് അബ്ദുല്ല രണ്ടത്താണി, അഡ്വക്കേറ്റ് ഷബീര്‍ അലി സംബന്ധിച്ചു.

തര്‍തീലിന്റെ ഭാഗമായി മലയാളി പ്രവാസികള്‍ക്കായി സംഘടിപ്പിച്ച പ്രബന്ധ രചനാ മത്സരത്തില്‍ യഥാക്രമം കുഞ്ഞുമുഹമ്മദ് പാലപ്പെട്ടി, നാദിയ നസീര്‍, ഷാനിബ ഫവാസ് എന്നിവര്‍ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി. ഇഫ്താര്‍ സംഗമത്തോടെ സമാപിച്ച പരിപാടിയില്‍ ജാഫര്‍ ശരീഫ് സ്വാഗതവും മുഹമ്മദ് സഖാഫി നന്ദിയും പറഞ്ഞു.

ആര്‍ എസ് സി സാരഥികളായ മുനീര്‍ സഖാഫി, അഷ്‌റഫ് മങ്കര, റഷീദ് തെന്നല, ശിഹാബ് പരപ്പ, ജാഫര്‍ പട്ടാമ്പി, സലീം കൂത്തു പറമ്പ്, ഡോക്ടര്‍ നൗഫല്‍, സഫ്വാന്‍ സഖാഫി, ഫൈസല്‍ വടകര, പി ടി അബ്ദുറഹിമാന്‍, നസീര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

 

Latest