no.18 pocso case
നമ്പര്‍ 18 ഹോട്ടല്‍ പോക്‌സോ കേസില്‍ റോയ് വയലാട്ടിനും സൈജു തങ്കച്ചനും മുന്‍കൂര്‍ ജാമ്യമില്ല
അഞ്ജലി റിമ ദേവിന് കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചു.

കൊച്ചി | നഗരത്തിലെ നമ്പര്‍ 18 ഹോട്ടലുമായി ബന്ധപ്പെട്ട പോക്‌സോ കേസില്‍ ഹോട്ടല്‍ ഉടമ റോയ് വയലാട്ടിനും സൈജു തങ്കച്ചനും കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചില്ല. ഇരുവർക്കുമെതിരെ ചുമത്തിയ കുറ്റങ്ങള്‍ ഗൗരവമുള്ളതാണെന്ന് കോടതി ചൂണ്ടിക്കാട്ടി. മനുഷ്യക്കടത്ത് ജീവപര്യന്തം വരെ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണെന്നും കോടതി ചൂണ്ടിക്കാട്ടി. മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതോടെ ഇരുവരെയും അറസ്റ്റ് ചെയ്യാനുള്ള നീക്കങ്ങള്‍ പോലീസ് തുടങ്ങിയിട്ടുണ്ട്.
അതേസമയം, അഞ്ജലി റിമ ദേവിന് കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. സ്ത്രീ എന്ന പരിഗണന നല്‍കിയാണ് അഞ്ജലി റിമ ദേവിന് കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. ഹോട്ടലിലെ സി സി ടി വി ദൃശ്യങ്ങള്‍ അടക്കം കോടതി വിശദമായി പരിശോധിച്ചിരുന്നു.
---- facebook comment plugin here -----