Kerala
ചിന്നക്കനാലിലെ റിസോര്‍ട്ട്; വിജിലന്‍സ് നാളെ മാത്യു കുഴല്‍നാടന്‍ എം എല്‍ എയുടെ മൊഴിയെടുക്കും
ആദ്യമായാണ് കേസില്‍ മാത്യു കുഴല്‍നാടന്റെ മൊഴിയെടുക്കാന്‍ നോട്ടീസ് നല്‍കുന്നത്

മൂവാറ്റുപുഴ | മാത്യുനാടന്‍ കുഴല്‍നാടന്‍ എം എല്‍ എയുടെ ഉടമസ്ഥയിലുള്ള ചിന്നക്കനാലിലെ റിസോര്‍ട്ടുമായി ബന്ധപ്പെട്ട് നടക്കുന്ന വിജിലന്‍സ് അന്വേഷണത്തില്‍ നാളെ മൊഴി രേഖപ്പെടുത്തും. ശനിയാഴ്ച രാവിലെ 11ന് തൊടുപുഴ വിജിലന്‍സ് ഓഫീസില്‍ എത്തിച്ചേരാന്‍ മാത്യു കുഴല്‍നാടന് വിജിലന്‍സ് നോട്ടീസ് നല്‍കി. ആദ്യമായാണ് കേസില്‍ മാത്യു കുഴല്‍നാടന്റെ മൊഴിയെടുക്കാന്‍ നോട്ടീസ് നല്‍കുന്നത്
കെട്ടിടം വാങ്ങിയതിലും റിസോര്‍ട്ട് ആക്കിയതിലും നികുതി അടച്ചതിലും ക്രമക്കേട് നടന്നിട്ടുണ്ടെന്ന പരാതിയിലാണ് അന്വേഷണം. സിപിഎം എറണാകുളം ജില്ലാ സെക്രട്ടറി സി എന്‍ മോഹനനാണ് പരാതിക്കാരന്‍
---- facebook comment plugin here -----