Kerala
എയ്ഡഡ് സ്‌കൂള്‍ അധ്യാപക നിയമനത്തിലെ ഭിന്നശേഷി സംവരണം; പുതിയ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ സുപ്രീം കോടതി നിര്‍ദേശം
നാലാഴ്ചക്കകം സത്യവാങ്മൂലം സമര്‍പ്പിക്കണം.

ന്യൂഡല്‍ഹി | എയ്ഡഡ് സ്‌കൂള്‍ അധ്യാപക നിയമനത്തിലെ ഭിന്നശേഷി സംവരണത്തില്‍ പുതിയ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ സുപ്രീം കോടതി നിര്‍ദേശം. നാലാഴ്ചക്കകം സത്യവാങ്മൂലം സമര്‍പ്പിക്കാനാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്.
സംവരണം ചെയ്ത ഒഴിവുകള്‍ സ്‌കൂള്‍ തിരിച്ച് അറിയിക്കണം. തസ്തികകളുടെയും യോഗ്യതയുള്ളവരുടെയും വിവരങ്ങളും നല്‍കണം.
ഭിന്നശേഷിക്കാര്‍ക്കല്ലാതെ നിയമനം നല്‍കിയെങ്കില്‍ അതിന്റെ വിവരങ്ങള്‍ അറിയിക്കാനും കോടതി നിര്‍ദേശിച്ചു.
---- facebook comment plugin here -----