Connect with us

Kerala

മുഖ്യമന്ത്രിയുടെ ഓഫീസ് നവീകരണം; 2.11 കോടി അനുവദിച്ച് ഉത്തരവിറങ്ങി

പൊതുഭരണ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി കെ ആര്‍ ജ്യോതിലാല്‍ ഇത് സംബന്ധിച്ച ഉത്തരവിറക്കി

Published

|

Last Updated

തിരുവനന്തപുരം |  മുഖ്യമന്ത്രി പിണറായി വിജയന്റെ സെക്രട്ടേറിയറ്റിലെ ഓഫീസും കോണ്‍ഫറന്‍സ് ഹാളും നവീകരിക്കാന്‍ 2.11 കോടി രൂപ അനുവദിച്ചു. പൊതുഭരണ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി കെ ആര്‍ ജ്യോതിലാല്‍ ഇത് സംബന്ധിച്ച ഉത്തരവിറക്കി. മുഖ്യമന്ത്രിയുടെ ഓഫീസ് മുറിയും ചേംബറും നവീകരിക്കുന്നതിന് 60.46 ലക്ഷം രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. ഇന്റീരിയര്‍ ജോലികള്‍ക്ക് 12.18 ലക്ഷം രൂപയും ഫര്‍ണിച്ചറുകള്‍ വാങ്ങുന്നതിന് 17.42 ലക്ഷം രൂപയുമാണ് അനുവദിച്ചിരിക്കുന്നത്.

മുഖ്യമന്ത്രിമുഖ്യമന്ത്രിയുടെ നെയിം ബോര്‍ഡ്, എംബ്ലം, ഫ്‌ലാഗ് പോള്‍ എന്നിവ തയ്യാറാക്കുന്നതിന് 1.56 ലക്ഷം രൂപയും അനുവദിച്ചിട്ടുണ്ട്. ശുചിമുറിക്കും റെസ്റ്റ് റൂമിനുമായി 1.72 ലക്ഷവും ഫ്‌ലഷ് ഡോറിന് 1.85 ലക്ഷവും ചെലവഴിക്കും. സോഫ ലോഞ്ച് 92,920 രൂപ, ഇലക്ട്രിക്കല്‍ ജോലികള്‍ക്കായി 4.70 ലക്ഷവും എസി സ്ഥാപിക്കുന്നതിന് 11.55 ലക്ഷവും അഗ്‌നിശമന സംവിധാനത്തിനായി 1.26 2ക്ഷം എന്നിങ്ങനെയാണ് തുക ആകെ 60.46 ലക്ഷം രൂപ ചെലവ് ഇനത്തില്‍ കണക്കാക്കിയിരിക്കുന്നത്.

 

---- facebook comment plugin here -----

Latest