Kerala
സര്‍ട്ടിഫിക്കറ്റ് ലഭിച്ചു; ആരതിയെ പ്രത്യേകമായി അഭിമുഖത്തിന് ക്ഷണിച്ച് പി എസ് സി

അട്ടപ്പാടി | സര്‍ക്കാര്‍ നഴ്‌സിങ് സ്‌കൂളില്‍ നിന്ന് സര്‍ട്ടിഫിക്കറ്റുകള്‍ തിരികെ കിട്ടാത്തതുമൂലം പി എസ് സി അഭിമുഖത്തില്‍ പങ്കെടുക്കാന്‍ കഴിയാതിരുന്ന അട്ടപ്പാടിയിലെ ആദിവാസി യുവതി ആരതിക്ക് ആശ്വാസം. ആരതിയെ പ്രത്യേകമായി അഭിമുഖത്തിന് ക്ഷണിച്ച പി എസ് സി ജില്ലാ ഓഫീസ് ഉദ്യോഗാര്‍ഥിയുടെ സര്‍ട്ടിഫിക്കറ്റ് പരിശോധിച്ചു. പി എസ് സി പ്രത്യേക കേസായി പരിഗണിച്ചാണ് അഭിമുഖത്തിന് അവസരം നല്‍കിയതെന്ന് ആരതി പറഞ്ഞു. ഈമാസം 29നാണ് അഭിമുഖം.
ഫീസ് അടയ്ക്കാന്‍ കഴിയാതിരുന്നതിനെ തുടര്‍ന്നാണ് നഴ്‌സിങ് സ്‌കൂളില്‍ നിന്ന് സര്‍ട്ടിഫിക്കറ്റ് ലഭിക്കാതിരുന്നത്. ഇക്കാരണത്താല്‍ വനം വകുപ്പിന്റെ ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ തസ്തികയിലേക്കുള്ള പി എ സ് സി അഭിമുഖത്തില്‍ പങ്കെടുക്കാന്‍ ആരതിക്ക് സാധിച്ചിരുന്നില്ല.
---- facebook comment plugin here -----