Connect with us

Education

ജാമിഅതുല്‍ ഹിന്ദ് ഏകജാലക പ്രവേശനം; രണ്ടാംഘട്ട അപേക്ഷ ഈമാസം 15 വരെ

ജാമിഅയുടെ ഔദ്യോഗിക വെബ് സൈറ്റായ www.jamiathulhind.comല്‍ സിംഗിള്‍ വിന്‍ഡോ തുറന്നാല്‍ ലഭിക്കുന്ന സെക്കന്‍ഡ് ഫേസ് അപ്ലിക്കേഷന്‍ വഴിയാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്.

Published

|

Last Updated

കോഴിക്കോട് | ജാമിഅതുല്‍ ഹിന്ദ് അല്‍ ഇസ്‌ലാമിയ്യയുടെ രണ്ടാംഘട്ട ഏകജാലക അലോട്ട്‌മെന്റിലേക്കുള്ള അപേക്ഷ മെയ് 15 വരെ സ്വീകരിക്കും. ജാമിഅയുടെ ഔദ്യോഗിക വെബ് സൈറ്റായ www.jamiathulhind.comല്‍ സിംഗിള്‍ വിന്‍ഡോ തുറന്നാല്‍ ലഭിക്കുന്ന സെക്കന്‍ഡ് ഫേസ് അപ്ലിക്കേഷന്‍ വഴിയാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. തുടര്‍ന്ന്, രാജ്യത്തിനകത്തും പുറത്തുമായുള്ള കേന്ദ്രങ്ങളില്‍ വച്ച് ഈ മാസം 20ന് പ്രവേശന പരീക്ഷ (ജെ സാറ്റ്) നടക്കും. ഒന്നാം അലോട്ട്‌മെന്റ് 23ന് പ്രസിദ്ധീകരിക്കും.

നേരത്തെ നടന്ന ഒന്നാംഘട്ട ഏകജാലക ജെ സാറ്റ് വഴി അലോട്ട്‌മെന്റ് ലഭിച്ചവരുടെ അഡ്മിഷന്‍ നടപടികള്‍ നടന്നുവരികയാണ്. നാളെ (മെയ് ഒമ്പത്, വെള്ളി) വരെയാണ് അഡ്മിഷന്‍. രണ്ടാം അലോട്ട്‌മെന്റ് 12-ാം തീയതിക്കു ശേഷം പ്രസിദ്ധീകരിക്കും.

ഇസ്‌ലാമിക പഠനത്തോടൊപ്പം എട്ടാം ക്ലാസ് മുതല്‍ പി എച്ച് ഡി വരെയും പതിനൊന്നാം ക്ലാസ് മുതല്‍ പി എച്ച് ഡി വരെയുമുള്ള രണ്ട് സ്ട്രീമുകളിലേക്കാണ് ഏകജാലകം വഴി പ്രവേശനം നല്‍കുന്നത്. കേരളത്തിനകത്തും പുറത്തുമുള്ള മുന്നൂറിലധികം സ്ഥാപനങ്ങളിലേക്ക് ജെ-സാറ്റ് പരീക്ഷ വഴി പ്രവേശനം നേടാനാകും. കൂടുതല്‍ വിവരങ്ങള്‍ക്ക് 6235492844 എന്ന നമ്പറില്‍ ബന്ധപ്പെടുകയോ ജാമിഅതുല്‍ ഹിന്ദ് വെബ്‌സൈറ്റ് സന്ദര്‍ശിക്കുകയോ ചെയ്യാവുന്നതാണെന്നും അധികൃതര്‍ അറിയിച്ചു.

 

---- facebook comment plugin here -----

Latest