Connect with us

job fraud

നിയമന തട്ടിപ്പ്: അഖില്‍ സജീവനെ കോടതി അഞ്ചുദിവസത്തേക്ക് പോലീസ് കസ്റ്റഡിയില്‍ വിട്ടു

പ്രതിയെ കോടതിയില്‍ ഹാജരാക്കാന്‍ പോലീസ് വൈകിച്ചുവെന്ന് പ്രതിഭാഗം ആരോപിച്ചു

Published

|

Last Updated

പത്തനംതിട്ട | ആരോഗ്യ മന്ത്രിയുടെ ഓഫീസ് മറയാക്കിയുള്ള നിയമന തട്ടിപ്പില്‍ പിടിയിലായ അഖില്‍ സജീവനെ പത്തനംതിട്ട ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി അഞ്ചുദി വസത്തേ ക്ക് പോലീസ് കസ്റ്റഡിയില്‍ വിട്ടു.

പ്രതിയെ കോടതിയില്‍ ഹാജരാക്കാന്‍ പോലീസ് വൈകിച്ചുവെന്ന് പ്രതിഭാഗം ആരോപിച്ചു. 24 മണിക്കൂറിനു മുമ്പ് കോടതിയില്‍ ഹാജരാക്കിയില്ലെന്നാണ് പ്രതിഭാഗം ചൂണ്ടിക്കാട്ടിയത്.  അതേസമയം, നിയമന തട്ടിപ്പില്‍ കെ പി ബാസിത്ത് ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകില്ല.

ആരോഗ്യ പ്രശ്‌നമുണ്ടെന്നാണ് ഇയാള്‍ കന്റോണ്‍മെന്റ് പൊലീസിനെ അറിയിച്ചത്. ഇന്ന് 11 മണിക്ക് ചോദ്യം ചെയ്യലിന് എത്താനാണ് ബാസിത്തിനോട് പോലീസ് ആവശ്യപ്പെട്ടിരുന്നത്. നേരത്തേ മൂന്ന് തവണ ബാസിത്തിനെ ചോദ്യം ചെയ്തിട്ടുണ്ട്.