International
ജനിതകമാറ്റം വരുത്തിയ പന്നിയുടെ ഹൃദയം സ്വീകരിച്ചയാള്‍ മരിച്ചു; ജീവിച്ചത് രണ്ട് മാസം

ന്യൂയോര്‍ക്ക് | ജനിതകമാറ്റം വരുത്തിയ പന്നിയുടെ ഹൃദയവുമായി രണ്ട് മാസം ജീവിച്ചയാള്‍ മരിച്ചു. അമേരിക്കയിലെ ഡേവിഡ് ബെന്നറ്റ് (57) എന്നയാളാണ് മരിച്ചത്. ശസ്ത്രക്രിയയിലൂടെ ഹൃദയം മാറ്റിവച്ച ശേഷം രണ്ടുമാസത്തോളമായി ആശുപത്രിയിലായിരുന്നു ഇയാള്‍. ജനുവരി ഒമ്പതിനാണ് ബാള്‍ട്ടിമോറിലെ മേരിലാന്‍ഡ് മെഡിക്കല്‍ സെന്ററില്‍ ഏഴ് മണിക്കൂര്‍ നീണ്ട
ശസ്ത്രക്രിയയിലൂടെ ഹൃദയം മാറ്റിവച്ചത്.
അമേരിക്കയില്‍ കൃത്യസമയത്ത് മാറ്റിവക്കാനുള്ള അവയവം ലഭിക്കാത്തതിനാല്‍ പന്ത്രണ്ടോളം പേര്‍ ദിവസേന മരിക്കുന്നുവെന്നാണ് കണക്ക്. ഹൃദയത്തിനായി കാത്തുനില്‍ക്കുന്നവര്‍ ഏറെയാണ്. ഈ സാഹചര്യത്തിലാണ് ബെന്നറ്റിന്റെ ജീവന്‍ രക്ഷിക്കാന്‍ മറ്റുവഴികളെ കുറിച്ച് വൈദ്യശാസ്ത്രജ്ഞന്മാര്‍ ആലോചിക്കുകയും ജനിതകമാറ്റം വരുത്തിയ പന്നിയുടെ ഹൃദയം പിടിപ്പിക്കുകയും ചെയ്തത്.
---- facebook comment plugin here -----