Connect with us

Business

കാനറ ബേങ്കിന് 2.92 കോടി രൂപ പിഴ ചുമത്തി ആര്‍ബിഐ

ആര്‍ബിഐ നിര്‍ദേശങ്ങള്‍ പാലിക്കാത്തതിനാണ് പിഴ.

Published

|

Last Updated

ന്യൂഡല്‍ഹി|കാനറ ബേങ്കിന് പിഴ ചുമത്തി റിസര്‍വ് ബേങ്ക് ഓഫ് ഇന്ത്യ(ആര്‍ബിഐ). 2.92 കോടി രൂപയാണ് പിഴ ചുമത്തിയത്. മുന്‍കൂര്‍ പലിശ നിരക്ക് നിര്‍ണയം, ഡിപ്പോസിറ്റുകളുടെ പലിശ നിരക്ക് നിര്‍ണയം എന്നിവ സംബന്ധിച്ച ആര്‍ബിഐ നിര്‍ദേശങ്ങള്‍ പാലിക്കാത്തതിനാണ് പിഴ. പിഴയ്ക്കുള്ള മറ്റ് കാരണങ്ങളില്‍ ബേങ്കുകളുടെ പ്രവര്‍ത്തനം, ഉപഭോക്തൃ സേവനം സംബന്ധിച്ച ആര്‍ബിഐ ചട്ടലംഘനം എന്നിവ നടന്നതായും സൂചനയുണ്ട്.

ആര്‍ബിഐയുടെ നിയമപരമായ പരിശോധനക്ക് ശേഷമാണ് പിഴ ചുമത്തിയിരിക്കുന്നത്. ബേങ്കിന് അയച്ച നോട്ടീസില്‍ ബേങ്കിന്റെ മറുപടി കൂടി പരിശോധിച്ച ശേഷമാണ് നടപടി.

Latest