Connect with us

k store

സംസ്ഥാനത്തെ റേഷന്‍ കടകള്‍ ഇനി കെ- സ്റ്റോറുകളാകും

ഘട്ടംഘട്ടമായി സംസ്ഥാനത്തെ മുഴുവന്‍ റേഷന്‍ കടകളെയും കെ-സ്റ്റോറുകളാക്കി പരിഷ്‌കരിക്കും.

Published

|

Last Updated

തിരുവനന്തപുരം | പൊതുവിതരണ സംവിധാനത്തെ കാലാനുസൃതമായി നവീകരിക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്തെ റേഷന്‍ കടകള്‍ കെ- സ്റ്റോറുകളാക്കുന്നു. റേഷന്‍ കടകളെ വൈവിധ്യവത്ക്കരിക്കുകയാണ് ലക്ഷ്യം. ആദ്യ ഘട്ടത്തില്‍ 108 കെ – സ്റ്റോറുകളാണ് സജ്ജമാക്കിയത്.

സപ്ലൈകോ ശബരി ഉത്പന്നങ്ങളുടെ വില്‍പ്പന, 10,000 രൂപ വരെയുള്ള പണമിടപാടുകള്‍ക്കുള്ള സൗകര്യം, പൊതുജന സേവനകേന്ദ്രങ്ങള്‍, മില്‍മ ഉത്പന്നങ്ങള്‍, മിനി എല്‍ പി ജി സിലിൻഡര്‍ എന്നീ സേവനങ്ങള്‍ കെ-സ്റ്റോറുകള്‍ മുഖേന ലഭ്യമാക്കും. ഭക്ഷ്യസാധനങ്ങളുടെ ചോര്‍ച്ച പൂര്‍ണമായി തടയുന്നതിനും വാതില്‍പ്പടി വിതരണം കൃത്യതയോടെ നടപ്പാക്കുന്നതിനുമായി ജി പി എസ് ട്രാക്കിംഗ് സംവിധാനം നടപ്പാക്കിയിട്ടുണ്ട്. പയ്യന്നൂര്‍, കോന്നി, വെള്ളരിക്കുണ്ട് എന്നിവിടങ്ങളില്‍ ശാസ്ത്രീയമായി ഗോഡൗണ്‍ നിര്‍മ്മിക്കുന്നതിന് 17 കോടി രൂപയുടെ പദ്ധതിയും ആവിഷ്‌ക്കരിച്ചു.

ഘട്ടംഘട്ടമായി സംസ്ഥാനത്തെ മുഴുവന്‍ റേഷന്‍ കടകളെയും കെ-സ്റ്റോറുകളാക്കി പരിഷ്‌കരിക്കും. ഗുണമേന്മയുള്ള ഭക്ഷ്യ സാധനങ്ങള്‍ ന്യായവിലയില്‍ ലഭ്യമാക്കാനുള്ള പ്രവര്‍ത്തനങ്ങളിലൂടെ പൊതുവിതരണ സംവിധാനത്തെ കൂടുതല്‍ ശക്തമാക്കുകയാണ് സര്‍ക്കാറിന്റെ ലക്ഷ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.