Kerala
ബാലരാമപുരത്ത് രണ്ടര വയസുകാരി കൊല്ലപ്പെട്ട കേസ്; മൊഴി തിരുത്തി ഹരികുമാര്‍, കുട്ടിയെ കിണറ്റിലെറിഞ്ഞത് ശ്രീതുവെന്ന്
മൊഴി മാറ്റിയ സാഹചര്യത്തില്‍ ഹരികുമാറിനും ശ്രീതുവിനും നുണ പരിശോധന നടത്താന്‍ പോലീസ് തീരുമാനിച്ചു

തിരുവനന്തപുരം | ബാലരാമപുരത്ത് രണ്ടരവയസുകാരിയായ ദേവേന്ദു കൊല്ലപ്പെട്ട കേസില്‍ മൊഴി മാറ്റി കേസിലെ പ്രതിയായ ഹരികുമാര്‍. കുട്ടിയെ കിണറ്റിലെറിഞ്ഞ് കൊലപ്പെടുത്തിയത് അമ്മ ശ്രീതുവാണെന്ന് ദേവേന്ദുവിന്റെ അമ്മാവന്‍ ഹരികുമാര്‍ ഇപ്പോള്‍ മൊഴി നല്‍കിയിരിക്കുന്നത്.
മൊഴി മാറ്റിയ സാഹചര്യത്തില്‍ ഹരികുമാറിനും ശ്രീതുവിനും നുണ പരിശോധന നടത്താന്‍ പോലീസ് തീരുമാനിച്ചു. കേസിലെ കുറ്റപത്രം സമര്‍പ്പിക്കാനിരിക്കെയാണ് പ്രതി മൊഴി മാറ്റിയത്. ജയില്‍ സന്ദര്‍ശനത്തിനെത്തിയ റൂറല്‍ എസ്പിക്കാണ് ഹരികുമാര്‍ പുതിയ മൊഴി നല്‍കിയത്.
താനാണ് കുട്ടിയെ കിണറ്റിലെറിഞ്ഞു കൊലപ്പെടുത്തിയതെന്നായിരുന്നു നേരത്തെ ഹരികുമാര്‍ മൊഴി നല്‍കിയത്. സഹോദരിയുമായുള്ള വഴിവിട്ട ബന്ധത്തിന് കുട്ടി തടസമായപ്പോള്‍ ഹരികുമാര്‍ കൊലപ്പെടുത്തിയെന്നാണ് നിലവിലുള്ള കേസ്