Connect with us

Kerala

കൊല്ലത്ത് ബൈക്കും സ്‌കൂട്ടറും കൂട്ടിയിടിച്ച് അപകടം; ബൈക്കിന്റെ കമ്പി നെഞ്ചില്‍ തുളച്ചുകയറി 59കാരന്‍ മരിച്ചു

ഇടിച്ച ബൈക്കിന്റെ മിറര്‍ സ്ഥാപിച്ചിരുന്ന കമ്പിയാണ് ബെന്നിയുടെ നെഞ്ചില്‍ തുളച്ചു കയറിയത്.

Published

|

Last Updated

കൊല്ലം| കൊല്ലത്ത് ബൈക്കും സ്‌കൂട്ടറും തമ്മില്‍ കൂട്ടിയിടിച്ച് അപകടം. ഇടിച്ച ബൈക്കിന്റെ കമ്പി നെഞ്ചില്‍ തുളച്ചുകയറി ഒരാള്‍ മരിച്ചു. തുകലശ്ശേരി സ്വദേശി ബെന്നി (59) യാണ് മരിച്ചത്. തിരുവല്ലയില്‍ ഇന്നലെ രാത്രിയാണ് അപകടം ഉണ്ടായത്. ബെന്നി സഞ്ചരിച്ചിരുന്ന സ്‌കൂട്ടറില്‍ ബൈക്ക് ഇടിക്കുകയായിരുന്നു.

ഇടിച്ച ബൈക്കിന്റെ മിറര്‍ സ്ഥാപിച്ചിരുന്ന കമ്പിയാണ് ബെന്നിയുടെ നെഞ്ചില്‍ തുളച്ചു കയറിയത്. നാട്ടുകാര്‍ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും സംഭവ സ്ഥലത്തുവെച്ചു തന്നെ ബെന്നി മരിച്ചു. ബൈക്ക് അമിത വേഗതയിലാണ് വന്നതെന്ന് നാട്ടുകാര്‍ പറയുന്നു. പോലീസ് സ്ഥലത്തെത്തി മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം മൃതദേഹം കുടുംബത്തിന് വിട്ടുനല്‍കും.

 

Latest