Kerala
വേടനെതിരായ ബലാത്സംഗ കേസ്; പരാതിക്കാരിയുടെ മൊഴി പരിശോധിച്ച് പോലീസ്
യുവതി കൈമാറിയ പണം സംബന്ധിച്ചും അന്വേഷണം

കൊച്ചി| റാപ്പര്‍ വേടനെതിരായ ബലാത്സംഗ കേസില്‍ പരാതിക്കാരിയുടെ മൊഴിയില്‍ പരിശോധന തുടങ്ങി പോലീസ്. മൊഴിയില്‍ പരാതിക്കാരി പരാമര്‍ശിച്ച വേടന്റെ സുഹൃത്തുക്കളെയടക്കം പോലീസ് ചോദ്യം ചെയ്യും. പരാതിക്കാരി വേടന് കൈമാറിയ പണവുമായി ബന്ധപ്പെട്ടും അന്വേഷണം നടത്തുന്നുണ്ട്. മൊഴിയുടെ ആധികാരികത ഉറപ്പുവരുത്തിയ ശേഷം വേടനെ ചോദ്യം ചെയ്യലിന് വിളിപ്പിക്കാനാണ് പോലീസിന്റെ തീരുമാനം. യുവതിയുടെ രഹസ്യമൊഴി കഴിഞ്ഞദിവസം പോലീസ് കോടതിക്ക് മുന്നില്‍ രേഖപ്പെടുത്തിയിരുന്നു.
അതേസമയം മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി വേടന്‍ ഹൈക്കോടതിയെ സമീപിച്ചേക്കുമെന്ന് സൂചനയുണ്ട്. അഞ്ച് തവണ പീഡനം നടന്നെന്നും കോഴിക്കോടും കൊച്ചിയിലും ഏലൂരിലും വെച്ച് പീഡിപ്പിച്ചെന്നുമാണ് യുവതിയുടെ മൊഴി. ലഹരിമരുന്ന് ഉപയോഗിച്ച ശേഷം പീഡിപ്പിച്ചെന്നും ഇക്കാര്യങ്ങളൊക്കെ അറിയുന്ന സുഹൃത്തുക്കളുടെ പേരും യുവതി മൊഴി നല്‍കി.