Connect with us

Kerala

ഇന്നസെന്റിൻ്റെ നിര്യാണത്തിൽ രമേശ് ചെന്നിത്തല അനുശോചിച്ചു

മലയാള സിനിമയിൽ ഹാസ്യത്തിനു പുതിയൊരു ഭാഷ്യം ചമച്ച അതുല്യ നടനായിരുന്നു ഇന്നസെന്റെന്ന് ചെന്നിത്തല

Published

|

Last Updated

തിരുവനന്തപുരം | മലയാള സിനിമയിൽ ഹാസ്യത്തിനു പുതിയൊരു ഭാഷ്യം ചമച്ച അതുല്യ നടനായിരുന്നു ഇന്നസെന്റ് എന്ന് രമേശ് ചെന്നിത്തല പറഞ്ഞു.

മലയാളി പ്രേക്ഷകരുടെ മനസ്സുകളിൽ എക്കാലവും മായാതെ നിൽക്കുന്ന ഒട്ടേറെ കഥാപാത്രങ്ങൾക്കു ജീവൻ നൽകിയ ഇന്നസെന്റിന് പകരംവയ്ക്കാൻ മറ്റൊരാളില്ല. ചിരിസാമ്രാജ്യത്തിലെ ആ ചക്രവർത്തിയുടെ തിരോധാനം മലയാള സിനിമയ്ക്ക് അപരിഹാര്യമായ നഷ്ടമാണ്. സിനിമയിൽ മാത്രമല്ല രാഷ്ട്രീയത്തിലും ശോഭിച്ച് അദ്ദേഹം ജനപ്രിയനായി. അദ്ദേഹവുമായി ഏറെ സൗഹൃദം പുലർത്തിയിരുന്ന തന്നെ സംബന്ധിച്ച് ഈ വിയോഗം ദു:ഖകരമാണെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.

Latest