Connect with us

Ongoing News

റമസാന്‍: ബാഗേജ് അലവന്‍സ് പരിധി വര്‍ധിപ്പിച്ച് വിമാന കമ്പനികള്‍

ഇക്കണോമി ക്ലാസില്‍ 40 കിലോയും ബിസിനസ് ക്ലാസില്‍ 50 കിലോയും സൗജന്യ ബാഗേജ് അലവന്‍സ് നല്‍കുമെന്ന് എയര്‍ ഇന്ത്യാ അധികൃതര്‍. ഏപ്രില്‍ 18 വരെയാണ് ഓഫര്‍.

Published

|

Last Updated

അബൂദബി | റമസാനില്‍ ബാഗേജ് അലവന്‍സ് പരിധി വര്‍ധിപ്പിച്ച് വിമാന കമ്പനികള്‍. ഇക്കണോമി ക്ലാസില്‍ 40 കിലോയും ബിസിനസ് ക്ലാസില്‍ 50 കിലോയും സൗജന്യ ബാഗേജ് അലവന്‍സ് നല്‍കുമെന്ന് എയര്‍ ഇന്ത്യാ അധികൃതര്‍ അറിയിച്ചു. ഏപ്രില്‍ 18 വരെയാണ് ഓഫര്‍ ലഭിക്കുക.

യു എ ഇയില്‍ നിന്ന് ഇന്ത്യയിലേക്ക് 77 വിമാന സര്‍വീസുകളിലായി നിലവില്‍ 16,000ത്തില്‍ അധികം സീറ്റുകള്‍ ഉണ്ടെന്നും അധികൃതര്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. കൊച്ചി, ഡല്‍ഹി, മുംബൈ, ഹൈദരാബാദ്, ചെന്നൈ എന്നിവയാണ് നിലവില്‍ എയര്‍ ഇന്ത്യ നേരിട്ട് സര്‍വീസ് നടത്തുന്ന സ്ഥലങ്ങള്‍. മറ്റ് എല്ലാ സ്ഥലങ്ങളിലേക്കും എയര്‍ ഇന്ത്യ എക്സ്പ്രസ് മാത്രമാക്കി സര്‍വീസ് വെട്ടിച്ചുരുക്കിയിരിക്കുകയാണ്.

സ്പേസ് ജെറ്റ് ഗള്‍ഫ് മേഖലയില്‍ നിന്നും ബോംബെ, ജയ്പൂര്‍, അഹമ്മദാബാദ്, മധുര എന്നിവിടങ്ങളിലേക്ക് 40 കിലോ ബാഗേജ് അലവന്‍സ് അനുവദിക്കുന്നുണ്ട്. ഏപ്രില്‍ 10 വരെയാണ് ഈ ആനുകൂല്യം ലഭിക്കുക. എന്നാല്‍, ഹാന്‍ഡ് ബാഗേജ് പരിധി വര്‍ധിപ്പിച്ചിട്ടില്ലെന്ന് സ്പേസ് അധികൃതര്‍ വ്യക്തമാക്കി.

ദുബൈ, അബൂദബി നഗരങ്ങളില്‍ നിന്നും കേരളത്തിലെ വിവിധ വിമാനത്താവളങ്ങളിലേക്ക് 499 ദിര്‍ഹമാണ് ഗോ എയര്‍ ഇപ്പോള്‍ ഈടാക്കുന്നത്. കൂടാതെ, 25 ദിര്‍ഹമിന് അഞ്ച് കിലോ അധിക ലഗേജ് ഗോ എയര്‍ അനുവദിക്കുന്നുണ്ട്.

 

Latest