Connect with us

rajyasabha election

രാജ്യസഭ തിരഞ്ഞെടുപ്പ്; സി പി എം സ്ഥാനാര്‍ഥിയെ വെള്ളിയാഴ്ച പ്രഖ്യാപിക്കും

എ എ റഹീമും തോമസ് ഐസകും പരിഗണനയില്‍

Published

|

Last Updated

തിരുവനന്തപുരം | രാജ്യസഭാ സീറ്റ് വിഭജനം പൂര്‍ത്തിയായതോടെ സി പി എം മത്സരിക്കുന്ന ഒരു സീറ്റിലേക്കുള്ള സ്ഥാനാര്‍ഥിയെ വെള്ളിയാഴ്ച പ്രഖ്യാപിക്കും. ഇന്ന് ചേരുന്ന അവൈലബിള്‍ സെക്രട്ടേറിയേറ്റ് പ്രാഥമിക ചര്‍ച്ചകള്‍ നടത്തും. തുടര്‍ന്നാകും വെള്ളിയാഴ്ചത്തെ സെക്രട്ടേറിയറ്റില്‍ അന്തിമതീരുമാനം എടുക്കുക.
ഡി വൈ എഫ് ഐ അഖിലേന്ത്യാ പ്രസിഡന്റ് എ എ റഹീം, മുന്‍മന്ത്രി തോമസ് ഐസക്, എസ് എഫ് ഐ അഖിലേന്ത്യാ പ്രസിഡന്റ് വി പി സാനു എന്നിവരുടെ പേരുകളാണ് പരിഗണനയില്‍.

ഇടതിന് വിജയം ഉറപ്പുള്ള രണ്ടാമത്തെ സീറ്റില്‍ സി പി ഐ ഇതിനകം സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചിട്ടുണ്ട്. സി പി ഐ കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി സന്തോഷ് കുമാറാണ് മത്സരിക്കുക. എ ഐ വൈ എഫ് മുന്‍ അഖിലേന്ത്യാ സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

കഴിഞ്ഞ ദിവസം ചേര്‍ന്ന എല്‍ ഡി എഫ് യോഗത്തിലാണ് കേരളത്തില്‍ നിന്ന് ഒഴിവ് വരുന്ന മൂന്ന് സീറ്റുകളില്‍ ഓരോന്ന് സി പി എമ്മും സി പി ഐയും മത്സരിക്കാന്‍ തീരുമാനിച്ചത്. ബാക്കിയുള്ള ഒരു സീറ്റില്‍ യു ഡി എഫിനാണ് വിജയ സാധ്യത.

 

 

Latest