Connect with us

Organisation

റജബ് ആത്മീയ സമ്മേളനവും ഹള്‌റയും ഇന്ന്

മഗ്രിബ് നിസ്‌കാരാനന്തരം നടക്കുന്ന മജ്‌ലിസിന് ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ നേതൃത്വം നല്‍കും.

Published

|

Last Updated

നോളജ് സിറ്റി| മര്‍കസ് നോളജ് സിറ്റിയിലെ ജാമിഉല്‍ ഫുതൂഹില്‍ വെച്ച് നടക്കാറുള്ള മാസാന്ത ഹള്‌റതുല്‍ ഫുതൂഹും റജബ് ആത്മീയ സമ്മേളനവും ഇന്ന്. മഗ്രിബ് നിസ്‌കാരാനന്തരം നടക്കുന്ന മജ്‌ലിസിന് ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ നേതൃത്വം നല്‍കും.

പ്രഭാഷണം, വിര്‍ദുല്ലത്വീഫ്, ഹള്‌റത്തുല്‍ ഖാദിരിയ്യ, ബദ്രിയ്യ എന്നിവ സംഗമത്തില്‍ നടക്കും. ഡോ. എ പി അബ്ദുല്‍ ഹകീം അസ്ഹരി, ഇബ്‌റാഹീം സഖാഫി താത്തൂര്‍ പ്രഭാഷണം നടത്തും.
സയ്യിദ് ശാഫി ബാ അലവി വളപട്ടണം പ്രാര്‍ഥന നടത്തും. സി പി ശാഫി സഖാഫി ദികര്‍ മജ്‌ലിസിന് നേതൃത്വം നല്‍കും.

സയ്യിദ് അബ്ദുര്‍റഹ്‌മാന്‍ ബാഫഖി, സയ്യിദ് ഹാശിം ജീലാനി, സഹല്‍ ശാമില്‍ ഇര്‍ഫാനി, മുഹിയദ്ദീന്‍ ബുഖാരി, ജമാലുദ്ദീന്‍ അഹ്‌സനി മഞ്ഞപ്പറ്റ, സി എസ് മുഹമ്മദ് ഫൈസി, അഡ്വ. സുഹൈല്‍ സഖാഫി നല്ലളം തുടങ്ങിയവര്‍ സംബന്ധിക്കും.

 

 

 

Latest