Connect with us

Kerala

മഴ: ഇടുക്കി ദേവികുളം ഗ്യാപ്പ് റോഡില്‍ മണ്ണിടിച്ചില്‍

റോഡിലേക്ക് വീണ മണ്ണും കല്ലും നീക്കി ഗതാഗതം പുനഃസ്ഥാപിച്ചു

Published

|

Last Updated

ഇടുക്കി | കനത്ത മഴയെ തുടര്‍ന്ന് ഇടുക്കി ദേവികുളം ഗ്യാപ്പ് റോഡില്‍ മണ്ണിടിച്ചില്‍. വൈകിട്ട് നാലോടെയാണ് സംഭവം. ഗതാഗതം മണിക്കൂറുകളോളം ഭാഗികമായി തടസ്സപ്പെട്ടു. വിനോദ സഞ്ചാരികളടക്കം വഴിയില്‍ കുടുങ്ങി. ഈ സമയം വാഹനങ്ങളൊന്നും ഇതുവഴി പോകാതിരുന്നതിനാല്‍ വന്‍ ദുരന്തമൊഴിവായി.

കുന്നിൻ മുകളിൽ നിന്ന് റോഡിലേക്ക് വീണ പാറയും മണ്ണും കല്ലും നീക്കിയാണ് ഒരു വശത്തെ ഗതാഗതം പുനഃസ്ഥാപിച്ച് വാഹനങ്ങള്‍ കടത്തിവിട്ടത്. വൈകിട്ട് വരെ അന്തരീക്ഷം ശാന്തമായിരുന്നെങ്കിലും പെട്ടെന്ന് കനത്ത മഴയെത്തുകയായിരുന്നു.

 

Latest