Connect with us

rahul gandhi

രാഹുല്‍ ഗാന്ധി ഇന്നും ഇ ഡിക്ക് മുന്നിൽ ഹാജരാകണം

രാത്രി ഒൻപതോടെയാണ് രണ്ടാം ദിവസത്തെ ചോദ്യം ചെയ്യൽ അവസാനിച്ചത്.

Published

|

Last Updated

ന്യൂഡല്‍ഹി | കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി എം പിയെ തുടർച്ചയായ രണ്ടാം ദിവസവും പത്ത് മണിക്കൂറോളം എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ ഡി) ചോദ്യം ചെയ്തു. നാളെയും ചോദ്യം ചെയ്യലിനായി വിളിപ്പിച്ചിട്ടുണ്ട്. നാഷനല്‍ ഹെറാള്‍ഡ് പത്രവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസിലാണ് ചോദ്യംചെയ്യല്‍. രാത്രി ഒൻപതോടെയാണ് രണ്ടാം ദിവസത്തെ ചോദ്യം ചെയ്യൽ അവസാനിച്ചത്.

സോണിയ ഗാന്ധിയെയും ഇ ഡി വിളിപ്പിച്ചിട്ടുണ്ട്. അനാരോഗ്യം കാരണം അടുത്തയാഴ്ചയാണ് അവരെ ചോദ്യം ചെയ്യുക. ഇന്ന് രാവിലെ 11.30നാണ് രാഹുല്‍ ഗാന്ധി ഇ ഡി ഓഫീസിലെത്തിയത്. കനത്ത പോലീസ് കാവല്‍ ഏര്‍പ്പെടുത്തിയിരുന്നു. ഇ ഡി ഓഫീസിലേക്ക് മാര്‍ച്ച് ചെയ്യാന്‍ ശ്രമിച്ച മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളായ ഹരീഷ് റാവത്, റണ്‍ദീപ് സിംഗ് സുര്‍ജേവാല അടക്കമുള്ളവരെ പാര്‍ട്ടി ആസ്ഥാനത്തിന് പുറത്തുവെച്ച് പോലീസ് കസ്റ്റഡിയിലെടുത്തു.

ആദ്യദിനം രാഹുലിനൊപ്പമെത്തിയ നേതാക്കള്‍ പോലീസ് ബാരിക്കേഡിന് പുറത്ത് കുത്തിയിരുന്ന് പ്രതിഷേധിച്ചിരുന്നു. തുടര്‍ന്ന് പി ചിദംബരം, ആധിര്‍ രഞ്ജന്‍ ചൗധരി, കെ സി വേണുഗോപാല്‍, ദീപേന്ദര്‍ ഹൂഡ, ജയറാം രമേശ് എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഏറെ വൈകി രാത്രി 11.30ഓടെയാണ് ഇവരെയും വിട്ടയച്ചത്.

---- facebook comment plugin here -----

Latest