Connect with us

Kerala

റാഗിംഗ്: മൂന്ന് പ്ലസ്ടു വിദ്യാര്‍ഥികൾക്ക് സസ്പെൻഷൻ

കൈകള്‍ക്കും കാലുകള്‍ക്കും പരുക്കേറ്റ വിദ്യാര്‍ഥി കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്

Published

|

Last Updated

കാസർകോട് | മടിക്കൈ ഗവ. ഹയര്‍സെക്കഡറി സ്‌കൂളിലെ റാഗിംഗ് കേസില്‍ മൂന്ന് പ്ലസ്ടു വിദ്യാര്‍ഥികളെ സസ്‌പെന്‍ഡ് ചെയ്തു. മർദനമേറ്റ് അബോധാവസ്ഥയില്‍ ആയ വിദ്യാര്‍ഥിയെ അധ്യാപകരാണ് ആശുപത്രിയില്‍ എത്തിച്ചത്. കൈകള്‍ക്കും കാലുകള്‍ക്കും പരുക്കേറ്റ വിദ്യാര്‍ഥി കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്.

കഴിഞ്ഞ ദിവസമാണ് ഷര്‍ട്ടിൻ്റെ ബട്ടണ്‍സ് ഇട്ടില്ലെന്നാരോപിച്ച് പ്ലസ്ടു വിദ്യാര്‍ഥികള്‍ പ്ലസ് വൺ വിദ്യാര്‍ഥിയെ മര്‍ദിച്ചത്. സംഘം ചേര്‍ന്ന് മര്‍ദിച്ചെന്നായിരുന്നു പരാതി. വിദ്യാര്‍ഥിയുടെ രക്ഷിതാക്കള്‍ നൽകിയ പരാതിയിൽ ഹോസ്ദുര്‍ഗ് പോലീസ് കേസെടുത്തു.