Kerala
കാര്യവട്ടം ഗവ. കോളജില്‍ റാഗിങ്; ഏഴ് സീനിയര്‍ വിദ്യാര്‍ഥികള്‍ക്കെതിരെ പരാതി
ഷര്‍ട്ട് ഊരി മാറ്റുകയും മര്‍ദിക്കുകയും ചെയ്തുവെന്നാണ് പരാതി.

തിരുവനന്തപുരം| തിരുവനന്തപുരം കാര്യവട്ടം ഗവ. കോളജില്‍ റാഗിങ്. ബയോടെക്നോളജി ഒന്നാം വര്‍ഷ വിദ്യാര്‍ഥി ബിന്‍സ് ജോസ് ആണ് മൂന്നാം വര്‍ഷ വിദ്യാര്‍ഥികളുടെ റാഗിങിനിരയായത്. ബിന്‍സ് ജോസ് കാര്യവട്ടം പോലീസില്‍ പരാതി നല്‍കി.
മൂന്നാം വര്‍ഷ ബിരുദ വിദ്യാര്‍ഥികളായ ഏഴ് പേര്‍ക്കെതിരെയാണ് പരാതി. ഷര്‍ട്ട് ഊരി മാറ്റുകയും മര്‍ദിക്കുകയും ചെയ്തുവെന്നാണ് പരാതി. റാഗിങ് നടന്നതായി ആന്റി റാഗിങ് കമ്മിറ്റി കണ്ടെത്തി.
---- facebook comment plugin here -----