Connect with us

Kerala

ആര്‍ ശ്രീലേഖയുടെ പോസ്റ്റ് വിവാദം: നടപടി എടുക്കുമെന്ന് തെരഞ്ഞെടുപ്പു കമ്മീഷന്‍

വിഷയം സൈബര്‍ പോലീസിന് റിപ്പോര്‍ട്ട് ചെയ്‌തെന്നും ഗൗരവമായി കാണുന്നുവെന്നും കമ്മീഷന്‍.

Published

|

Last Updated

തിരുവനന്തപുരം|ശാസ്തമംഗലം വാര്‍ഡിലെ ബിജെപി സ്ഥാനാര്‍ത്ഥിയും മുന്‍ ഡിജിപിയുമായ ആര്‍ ശ്രീലേഖ ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച പ്രീ പോള്‍ സര്‍വേ പോസ്റ്റിനെതിരെ നടപടി എടുക്കുമെന്ന് തെരഞ്ഞെടുപ്പു കമ്മീഷന്‍. വിഷയം സൈബര്‍ പോലീസിന് റിപ്പോര്‍ട്ട് ചെയ്‌തെന്നും പോസ്റ്റ് ഗൗരവമായി കാണുന്നുവെന്നും കമ്മീഷന്‍ അറിയിച്ചു.

അതേസമയം, പോസ്റ്റ് വിവാദമായതോടെ ശ്രീലേഖ പ്രീ പോള്‍ സര്‍വേ ഡിലീറ്റ് ചെയ്തു. തിരുവനന്തപുരം കോര്‍പറേഷനില്‍ എന്‍ഡിഎയ്ക്ക് മുന്‍തൂക്കം. സി ഫോര്‍ സര്‍വേ പ്രീ പോള്‍ ഫലം എന്ന പേരിലാണ് ഇന്ന് രാവിലെ ശ്രീലേഖ പോസ്റ്റര്‍ പങ്കുവെച്ചത്. പ്രീ പോള്‍ സര്‍വേ ഫലം പ്രസിദ്ധീകരിക്കരുതെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശം. നേരത്തെ പ്രചാരണ ബോര്‍ഡുകളില്‍ ഐപിഎസ് എന്ന് ഉപയോഗിച്ചതിനെതിരെയും പരാതി ഉയര്‍ന്നിരുന്നു.

സംഭവത്തില്‍ വിമര്‍ശനവുമായി മന്ത്രി വി ശിവന്‍കുട്ടി രംഗത്തെത്തിയിരുന്നു. ആര്‍ ശ്രീലേഖ പ്രീ പോള്‍ സര്‍വേ ഫലം പങ്കുവച്ചത് പെരുമാറ്റ ചട്ട ലംഘനമെന്ന് മന്ത്രി പറഞ്ഞു. പ്രീ പോള്‍ സര്‍വേ ഫലം പങ്കുവച്ചെത് ചട്ട വിരുദ്ധമാണെന്നാണ് ഉയരുന്ന വിമര്‍ശനം. ഇതിനെതിരെ അധികൃതര്‍ ഉചിതമായ നടപടികള്‍ സ്വീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. 60 സീറ്റ് വരെ ബിജെപി നേടുമെന്ന് ശ്രീലേഖ പറയുന്നത് രാഷ്ട്രീയ അജ്ഞതയാണെന്നും വി ശിവന്‍കുട്ടി പ്രതികരിച്ചു.

 

 

---- facebook comment plugin here -----

Latest