Connect with us

ചിത്രം വി ചിത്രം

"വേദന തിന്നുന്നു; എല്ലാം നിങ്ങൾക്ക് വേണ്ടി'

നടക്കുന്നതും നില്‍ക്കുന്നതും ഡോക്ടര്‍മാര്‍ വിലക്കിയിട്ടുണ്ട്. എന്നാല്‍, ഇപ്പോള്‍ നിങ്ങള്‍ക്കിടയില്‍ നില്‍ക്കുകയാണ് താനെന്നും അദ്ദേഹം എക്സില്‍ കുറിച്ചു.

Published

|

Last Updated

പാറ്റ്ന | ഡോക്ടര്‍മാര്‍ മൂന്നാഴ്ച വിശ്രമം നിര്‍ദേശിച്ചിട്ടും ലോക്സഭാ പ്രചാരണത്തില്‍ നിന്ന് ഇടവേളയെടുക്കേണ്ടതില്ലെന്ന് തീരുമാനിക്കുകയായിരുന്നെന്ന് ആര്‍ ജെ ഡി നേതാവ് തേജസ്വി യാദവ്.

പുറംവേദന കാരണം ശരീരത്തില്‍ ഇട്ട ബെല്‍റ്റ് തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഷര്‍ട്ടുയര്‍ത്തി കാണിക്കുന്ന വീഡിയോ പ്രചരിക്കുന്ന വേളയിലാണ് അദ്ദേഹത്തിന്റെ പരാമര്‍ശം. പ്രസംഗിക്കാന്‍ എഴുന്നേല്‍ക്കുമ്പോള്‍ സഹായികള്‍ അദ്ദേഹത്തെ താങ്ങുന്നതും വീഡിയോയിലുണ്ട്.

അസഹനീയ വേദന കാരണം വേദനാ സംഹാരികളും കുത്തിവെപ്പും എടുത്താണ് കഴിയുന്നത്. ബെല്‍റ്റും ധരിക്കുന്നു. നടക്കുന്നതും നില്‍ക്കുന്നതും ഡോക്ടര്‍മാര്‍ വിലക്കിയിട്ടുണ്ട്. എന്നാല്‍, ഇപ്പോള്‍ നിങ്ങള്‍ക്കിടയില്‍ നില്‍ക്കുകയാണ് താനെന്നും അദ്ദേഹം എക്സില്‍ കുറിച്ചു.

 

Latest