Kozhikode
'നമ്മുടെ സുന്നി' സ്ഥാപനങ്ങളിൽ ചിലർ വഹാബിസം പഠിപ്പിക്കുന്നെന്ന് ഖാസിമി
ജിഫ്രി തങ്ങളോ ആലിക്കുട്ടി മുസ്‌ലിയാരോ ചോദിച്ചാൽ ഇക്കാര്യം പറയാൻ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.

കോഴിക്കോട് | വഹാബിസം പഠിപ്പിക്കുന്ന പ്രൊഫസർമാർ ‘നമ്മുടെ സുന്നി’ സ്ഥാപനങ്ങളിലുണ്ടെന്ന് റഹ്‌മത്തുല്ല ഖാസിമി. ജിഫ്രി തങ്ങളോ ആലിക്കുട്ടി മുസ്‌ലിയാരോ ചോദിച്ചാൽ ഇക്കാര്യം പറയാൻ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു. വഹാബിസത്തിനെതിരെയുള്ള പ്രഭാഷണ പരമ്പരയിലാണ് ഖാസിമി ഇക്കാര്യം വ്യക്തമാക്കിയത്.
സ്ഥാപനങ്ങളിൽ പ്രൊഫസർമാർ വഹാബിസം പഠിപ്പിക്കുന്നതോടെ കുട്ടികൾ വഹാബികളാകും. ഇത്തരം സ്ഥാപനങ്ങളിൽ പഠിപ്പിക്കുന്ന വഹാബി അധ്യാപകരെ എനിക്കറിയാം. കുട്ടികൾ വഹാബികളാകുന്നതോടെ അവരെഴുതുന്ന ലേഖനം അങ്ങനെയായിരിക്കും. വഹാബിസം എതിർക്കേണ്ടതല്ലെന്ന് അവർക്ക് തോന്നിത്തുടങ്ങും.
സാക്കിർ നായിക്ക് നമ്മുടെ വലിയ നേതാവാണെന്ന് പറഞ്ഞു നടക്കുന്ന ‘സുന്നി മുദർരിസു’മാരുണ്ട്. ഇവരുടെ ചെവി പിടിച്ച് മക്കയും മദീനയും കാണിച്ച് കൊടുത്തില്ലെങ്കിൽ സുന്നികൾക്ക് ഇവിടെ മുന്നോട്ട് പോകാൻ കഴിയില്ലെന്നും റഹ്‌മത്തുല്ല ഖാസിമി പറഞ്ഞു.