Kerala
പൊതു അവധികള്‍, പണിമുടക്ക്; നാല് ദിവസം ബേങ്കുകള്‍ പ്രവര്‍ത്തിക്കില്ല
തിരുവനന്തപുരം | പൊതു അവധികളും ട്രേഡ് യൂണിയന്‍ പൊതു പണിമുടക്കും അടുത്തടുത്ത് വരുന്ന സാഹചര്യത്തില്‍ നാളെ മുതല്‍ നാല് ദിവസത്തേക്ക് ബേങ്കുകള്‍ പ്രവര്‍ത്തിക്കില്ല. മാര്‍ച്ച് 26 (ശനി), 27 (ഞായര്‍) തീയതികളിലാണ് പൊതു അവധി. 28 (തിങ്കള്‍), 29 (ചൊവ്വ) തീയതികളില്‍ പൊതു പണിമുടക്കും. മാര്‍ച്ച് 30, 31 തീയതികളില്‍ ബേങ്ക് പ്രവര്‍ത്തിക്കും. ഏപ്രില്‍ ഒന്നിനും ബേങ്ക് അവധിയാണ്.
ബേങ്ക് എംപ്ലോയീസ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ, ഓള്‍ ഇന്ത്യ ബേങ്ക് എംപ്ലോയീസ് അസോസിയേഷന്‍, ഓള്‍ ഇന്ത്യ ബേങ്ക് ഓഫീസേഴ്സ് അസോസിയേഷന്‍ എന്നീ സംഘടനകളാണ് ബേങ്ക് മേഖലയില്‍ നിന്ന് പണിമുടക്കില്‍ പങ്കെടുക്കുന്നത്. സംസ്ഥാനത്തെ ബേങ്ക് ഉദ്യോഗസ്ഥരില്‍ ഭൂരിഭാഗം പേരും ഈ സംഘടനകളില്‍ ഏതെങ്കിലുമൊന്നിന്റെ ഭാഗമായതിനാല്‍ ബേങ്ക് പ്രവര്‍ത്തനം തടസ്സപ്പെടും. പൊതു മേഖല, സ്വകാര്യ, കോപ്പറേറ്റീവ് ബേങ്കുകളെയും പണിമുടക്ക് ബാധിക്കും. എന്നാല്‍ ന്യൂ ജനറേഷന്‍ ബേങ്കുകളെ പണിമുടക്ക് ബാധിക്കാന്‍ സാധ്യതയില്ല.




