Connect with us

National

എസ് എസ് എഫ് സംവിധാന്‍ യാത്രക്ക് കന്നട മണ്ണില്‍ പ്രൗഡ സമാപനം

കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ ഉദ്ഘാടനം ചെയ്തു.

Published

|

Last Updated

ബെംഗളൂരു | ‘നമ്മള്‍ ഇന്ത്യന്‍ ജനത’ എന്ന പ്രമേയത്തില്‍ ജമ്മു കശ്മീരിലെ ശ്രീനഗറില്‍ നിന്ന് പുറപ്പെട്ട എസ് എസ് എഫ് സംവിധാന്‍ യാത്രക്ക് ബെംഗളൂരുവില്‍ പ്രൗഡ സമാപനം. കഴിഞ്ഞ മാസം 13ന് ജമ്മു കഷ്മീരിലെ ശ്രീനഗറില്‍ നിന്ന് പ്രയാണമാരംഭിച്ച് 22 സംസ്ഥാനങ്ങളില്‍ പര്യടനം നടത്തിയ ദേശീയ നേതാക്കളുടെ സംഘം ബെംഗളൂരുവില്‍ എത്തിയതോടെയാണ് യാത്ര പൂര്‍ണമായത്. ബെംഗളൂരുവിലെ പാലസ് ഗ്രൗണ്ടില്‍ വെച്ച് നടക്കുന്ന സമാപന സമ്മേളനത്തില്‍ ആയിരക്കക്കണക്കിന് പ്രവര്‍ത്തകരാണ് സംഗമിച്ചത്.

കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ ഉദ്ഘാടനം ചെയ്തു. മാണി അബ്ദുല്‍ ഹമീദ് മുസ്ലിയാര്‍ അധ്യക്ഷത വഹിച്ചു. ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി ശൈഖ് അബൂബക്കര്‍ അഹ്മദ് സമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിച്ചു. എസ് എസ് എഫ് ദേശീയ പ്രസിഡന്റ് ഡോ. മുഹമ്മദ് ഫാറുഖ് നഈമി സന്ദേശപ്രഭാഷണം നടത്തി.

ഡെപ്യൂട്ടി മുഖ്യമന്ത്രി ഡി കെ ശിവകുമാര്‍, ഫസല്‍ കോയമ്മ തങ്ങള്‍ കൂറത്ത്, കേരള മുസ്‍ ജമാഅത്ത് ജനറല്‍ സെക്രട്ടറി ഇബ്റാഹീം ഖലീല്‍ അല്‍ ബുഖാരി, സ്പീക്കര്‍ യു ടി ഖാദര്‍, അഭ്യന്തര മന്ത്രി പരമേശ്വര, വഖ്ഫ് മന്ത്രി സമീര്‍ അഹ്‍മദ്, പേരോട് അബ്ദുര്‍റഹ്മാന്‍ സഖാഫി, ടി എന്‍ പ്രതാപന്‍ എം പി, കര്‍ണാടക മുസ്‍ലിം ജമാഅത്ത് പ്രസിഡന്റ് മുഹമ്മദ് ഫാസില്‍ റസ്‍വി, വഖ്ഫ് ബോര്‍ഡ് പ്രസിഡന്റ് അന്‍വര്‍ ചിത്രദുര്‍ഗ തുടങ്ങിയവര്‍ സമ്മേളനത്തില്‍ സംബന്ധിച്ചു.

ദേശീയ പ്രസിഡന്റ് ഡോ. മുഹമ്മദ് ഫാറൂഖ് നഈമി അല്‍ ബുഖാരി, ജനറല്‍ സെക്രട്ടറി നൗഷാദ് ആലം മിസ്ബാഹി, സുഹൈറുദ്ധീന്‍ നൂറാനി വെസ്റ്റ് ബംഗാള്‍, സിപി ഉബൈദുള്ള സഖാഫി, ഫഖീഹുല്‍ ഖമര്‍ സഖാഫി ബിഹാര്‍, ഖാജാ സഫര്‍ മദനി ഡല്‍ഹി തുടങ്ങിയ ദേശീയ നേതാക്കളാണ് 31 ദിവസം നീണ്ടുനിന്ന യാത്രക്ക് നേതൃത്വം നല്‍കിയത്.

 

---- facebook comment plugin here -----

Latest