Connect with us

Kerala

മുഖ്യമന്ത്രിക്ക് എതിരെ വിമാനത്തിനുള്ളിലും പ്രതിഷേധം

കണ്ണൂരില്‍ നിന്ന് തിരുവനന്തപുരത്തേക്കുള്ള യാത്രക്കിടെ വിമാനത്തിലുണ്ടായിരുന്ന യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് മുഖ്യമന്ത്രിക്ക് നേരെ പ്രതിഷേധ മുദ്രാവാക്യങ്ങള വിളിച്ചത്.

Published

|

Last Updated

തിരുവനന്തപുരം | മുഖ്യമന്ത്രി പിണറായി വിജയന് എതിരെ വിമാനത്തിന് ഉള്ളിലും പ്രതിഷേധം. കണ്ണൂരില്‍ നിന്ന് തിരുവനന്തപുരത്തേക്കുള്ള യാത്രക്കിടെ വിമാനത്തിലുണ്ടായിരുന്ന യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് പ്രതിഷേധ മുദ്രാവാക്യങ്ങള വിളിച്ചത്. വിമാനം തിരുവനന്തപുരത്ത് ലാൻഡ് ചെയ്ത് മുഖ്യമന്ത്രി ഇറങ്ങിയ ശേഷമായിരുന്നു പ്രതിഷേധം.

യൂത്ത് കോണ്‍ഗ്രസ് മട്ടന്നൂര്‍ ബ്ലോക്ക് പ്രസിഡന്റ് ഫര്‍ദീല്‍ മജീദ്, ജില്ലാ സെക്രട്ടറി നവീന്‍ കുമാര്‍ എന്നിവരാണ് വിമാനത്തില്‍ പ്രതിഷേധിച്ചത്. കറുത്ത വസ്ത്രമണിഞ്ഞ് എത്തിയായിരുന്നു പ്രതിഷേധം. ഇവരെ മുഖ്യമന്ത്രിക്ക് വിമാനത്തിലുണ്ടായിരുന്ന ഇ പി ജയരാജനും സുരക്ഷാ ജീവനക്കാരും ചേര്‍ന്ന് മാറ്റി.

അതേസമയം, മദ്യപിച്ച് ലക്കുകെട്ട യൂത്ത് കോൺഗ്രസ് പ്രവർത്തകരാണ് വിമാനത്തിൽ പ്രശ്നങ്ങൾ ഉണ്ടാക്കിയതെന്ന് ഇ പി ജയരാജൻ മാധ്യമങ്ങളോട് പറഞ്ഞു. മദ്യപന്മാരെ വിമാനത്തിൽ കയറ്റിവിട്ടത്തിന് കോൺഗ്രസ് മറുപടി പറയണമെന്നും അദ്ദേഹം പറഞ്ഞു. സംഭവത്തിൽ വീഴ്ച് സംഭവിച്ചതായും അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

സ്വര്‍ണക്കള്ളക്കടത്ത് കേസില്‍ സ്വപ്‌ന സുരേഷിന്റെ വെളിപ്പെടുത്തലിന് ശേഷം പ്രതിപക്ഷ കക്ഷികളുടേ നേതൃത്വത്തില്‍ മുഖ്യമന്ത്രിക്ക് എതിരെ വ്യാപക പ്രതിഷേധമാണ് അരങ്ങേറുന്നത്. മുഖ്യമന്ത്രി പങ്കെടുക്കുന്ന പരിപാടികളിലും യാത്ര ചെയ്യുന്ന വഴികളിലും വാഹന വ്യൂഹത്തിലുമെല്ലാം ശക്തമായ സുരക്ഷ ഒരുക്കിയിട്ടുണ്ട്.

Latest