Kerala
നബിദിനം: പൊതു അവധി 28 ലേക്ക് മാറ്റും;27ന് പ്രവൃത്തി ദിനമാകും
അവധി നിലവിലെ 27 ല്‍ നിന്ന് 28 ലേക്ക് മാറ്റുന്നതിന് നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എ പി അബൂബകര്‍ മുസ്‌ലിയാര്‍ മുഖ്യമന്ത്രി പിണറായി വിജയന് കത്ത് നല്‍കിയിരുന്നു
		
      																					
              
              
            തിരുവനന്തപുരം | സംസ്ഥാനത്ത് നബിദിനത്തിനുള്ള പൊതു അവധി 28 ലേക്ക് മാറ്റാന്‍ സര്‍ക്കാര്‍ തീരുമാനം. ഇത് സംബന്ധിച്ച് ഉത്തരവ് നാളെ ഇറങ്ങും. നിലവില്‍ പൊതു അവധി 27നാണ് ഇത് 28 ലേക്ക് മാറ്റാനാണ് തീരുമാനം. പകരം 27ന് പ്രവൃത്തി ദിനമായിരിക്കും.
മാസപ്പിറവി ദൃശ്യമായത് പ്രകാരം കേരളത്തില്‍ നബിദിനം സെപ്തംബര്‍ 28ന് ആചരിക്കാന്‍ ഖാസിമാരും മതപണ്ഡിതരും ഐകകണ്‌ഠ്യേന തീരുമാനിച്ച പശ്ചാത്തലത്തില്‍ നബിദിനത്തിനുള്ള പൊതു അവധി നിലവിലെ 27 ല്‍ നിന്ന് 28 ലേക്ക് മാറ്റുന്നതിന് നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എ പി അബൂബകര്‍ മുസ്‌ലിയാര്‍ മുഖ്യമന്ത്രി പിണറായി വിജയന് കത്ത് നല്‍കിയിരുന്നു. ആവശ്യം അനുസരിച്ച് നടപടികള്‍ സ്വീകരിക്കുമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചിരുന്നു.
വിഷയം ഉന്നയിച്ച് കേരള മുസ്‌ലിം ജമാഅത്തിന്റെ നേതൃത്വത്തില്‍ മന്ത്രിമാരായ വി അബ്ദുര്‍റഹ്മാന്‍, അഹ്മദ് ദേവര്‍കോവില്‍ എന്നിവര്‍ക്കും കത്ത് നല്‍കിയിരുന്നു.

            
								
          
            
								
          
            
								
          
            
								
          
            
								
          
            
								
          