Kuwait
നിരോധനം ലംഘിച്ചു; പിടിയിലായത് 180 ഡെലിവറി ബൈക്കുകള്‍

കുവൈത്ത് സിറ്റി | കുവൈത്തില്‍ ഡെലിവറി ബൈക്കുകള്‍ക്ക് ഹൈവേകളിലും പ്രധാന റോഡുകളിലും യാത്രാ നിരോധനം ഏര്‍പ്പെടുത്തിയ ശേഷം രാജ്യവ്യാപകമായി നടത്തിയ ഗതാഗത പരിശോധനയില്‍ 180 ബൈക്കുകള്‍ പിടിയിലായി. നിരോധനം ലംഘിച്ച് ഹൈവേകളിലും പ്രധാന റോഡുകളിലും സഞ്ചരിച്ച ബൈക്കുകളാണ് പിടിയിലായത്. ഈ മാസം ഏഴ് മുതലാണ് രാജ്യത്തെ പ്രധാന റോഡുകളിലും ഹൈവേകളിലും ബൈക്ക് യാത്രക്ക് നിരോധനം ഏര്‍പ്പെടുത്തിയത്.
നിയമ ലംഘകരെ കണ്ടെത്താനുള്ള അധികൃതരുടെ തിരച്ചില്‍ തുടരുകയാണ്. താമസ നിയമം ലംഘിച്ചതിന്റെ പേരില്‍ കഴിഞ്ഞ ദിവസങ്ങളില്‍ നിരവധി പേരാണ് പിടിയിലായത്.
---- facebook comment plugin here -----