Connect with us

National

ഇന്ത്യന്‍ ഹൈക്കമ്മീഷന് മുന്നിലെ ഖലിസ്ഥാന്‍ അനുകൂലികളുടെ പ്രതിഷേധം;കേസ് എന്‍ഐഎ അന്വേഷിക്കും

കഴിഞ്ഞമാസമാണ് ഖലിസ്ഥാന്‍ അനുകൂലികള്‍ ഹൈക്കമ്മീഷനിലെ ഇന്ത്യന്‍ ദേശീയ പതാക മാറ്റി ഖലിസ്ഥാന്‍ പതാക ഉയര്‍ത്തിയത്.

Published

|

Last Updated

 

ന്യൂഡല്‍ഹി| ലണ്ടനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷന് നേരെയുണ്ടായ ആക്രമണം എന്‍.ഐ.എ അന്വേഷിക്കും. കഴിഞ്ഞ മാസമാണ് ഖലിസ്ഥാന്‍ അനുകൂലികള്‍ ലണ്ടനിലെ ഇന്ത്യ ഹൈക്കമ്മീഷനിലെ ഇന്ത്യന്‍ ദേശീയ പതാക മാറ്റി ഖലിസ്ഥാന്‍ പതാക ഉയര്‍ത്തിയത്.

ലണ്ടനിലെ ചെന്നുള്ള അന്വേഷണമായിരിക്കും എന്‍.ഐ.എ നടത്തുക.അമൃത്പാല്‍ സിംഗിനെതിരെ ഇന്ത്യയില്‍ സ്വീകരിച്ച നടപടികള്‍ക്കെതിരെ വ്യാപകമായ പ്രതിഷേധങ്ങള്‍ ഉയര്‍ന്നിരുന്നു. ഇതിന്റെ ഭാഗമായായാണ് ഖാലിസ്ഥാന്‍ അനുകൂലികള്‍ ലണ്ടനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷനിലെത്തി ഇന്ത്യന്‍ ദേശീയ പതാക അഴിച്ചുമാറ്റി പകരം ഖലിസ്ഥാന്‍ പതാക സ്ഥാപിച്ചത്. കുടാതെ അക്രമികള്‍ ഹൈക്കമ്മീഷനിലേക്ക് കല്ലെറിയുകയും ചെയ്തിരുന്നു.

 

---- facebook comment plugin here -----

Latest