Kerala
ഒരേ റൂട്ടില്‍ പത്ത് മിനുട്ട് ഇടവിട്ട് മാത്രം സ്വകാര്യ ബസുകള്‍; മത്സരയോട്ടം നിയന്ത്രിക്കാന്‍ നടപടി
ജനങ്ങളുടെ ജീവനാണ് മുന്‍ഗണനയെന്ന് മന്ത്രി കെ ബി ഗണേഷ് കുമാര്‍

തിരുവനന്തപുരം | സ്വകാര്യബസുകളുടെ മത്സരയോട്ടം നിയന്ത്രിക്കാന്‍ നടപടിയുമായി സംസ്ഥാന ഗതാഗത വകുപ്പ്. ഒരേ റൂട്ടിലുള്ള സ്വകാര്യ ബസുകള്‍ക്ക് പത്ത് മിനുട്ട് ഇടവേളയില്‍ മാത്രമേ പെര്‍മിറ്റ് അനുവദിക്കുകയുള്ളൂവെന്ന് വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാര്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.
ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണറുടെയും റോഡ് സേഫ്റ്റി കമ്മീഷണറുടെയും റിപോര്‍ട്ട് കിട്ടിയാല്‍ ഉടന്‍ നടപടിയെടുക്കും. ജനങ്ങളുടെ ജീവനാണ് മുന്‍ഗണന. ബസ് ഉടമകള്‍ എതിര്‍പ്പുയര്‍ത്തിയാല്‍ നിയമപരമായി നേരിടുമെന്നും മന്ത്രി പറഞ്ഞു.
---- facebook comment plugin here -----