National
അമ്മയെ വിവാഹം കഴിക്കാൻ ആറുവയസുകാരനെ കഴുത്തറുത്ത് കൊന്ന് ബാങ്ക് മാനേജർ
കഴിഞ്ഞ ചൊവ്വാഴ്ച രാവിലെ വീടിന് പുറത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടിയെ കാണാതാവുകയായിരുന്നു.
മീററ്റ്| യുവതിയെ വിവാഹം കഴിക്കാന്‍ അവരുടെ ആറുവയസ്സുകാരനായ മകനെ അതിക്രൂരമായി കൊലപ്പെടുത്തി സ്വകാര്യ ബാങ്ക് മാനേജര്‍. ഉത്തര്‍പ്രദേശിലെ മുസാഫര്‍നഗര്‍ സ്വദേശിയായ അര്‍പിത് പരാശറാ (28) ആണ് കുട്ടിയെ അതിക്രൂരമായി കൊലപ്പെടുത്തിയത്. മീററ്റിലെ റാംരാജ് ഗ്രാമത്തില്‍ താമസിക്കുന്ന ഗുര്‍പ്രീത് കൗറിന്റെ മകന്‍ അംഗദ്വീര്‍ ആണ് കൊല്ലപ്പെട്ടത്.
കഴിഞ്ഞ ചൊവ്വാഴ്ച രാവിലെ വീടിന് പുറത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടിയെ കാണാതാവുകയായിരുന്നു. തുടര്‍ന്ന് കുട്ടിയുടെ മുത്തശ്ശി പോലീസില്‍ പരാതി നല്‍കി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പേലീസ് പിടിക്കൂടിയത്. പ്രതി കളിച്ചുകൊണ്ടിരുന്ന കുട്ടിയെ തന്ത്രപൂര്‍വ്വം കാറില്‍ കയറ്റി വീട്ടില്‍ നിന്നും പത്ത് കിലോമീറ്റര്‍ അകലെയുള്ള വിജനമായ ഒരു പാടത്ത് എത്തിച്ച് കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു.
കുട്ടിയുടെ അമ്മയായ ഗുര്‍പ്രീതുമായി തനിക്ക് മൂന്ന് വര്‍ഷത്തെ പരിചയമുണ്ടെന്നും അവരെ വിവാഹം കഴിക്കാന്‍ ആഗ്രഹിച്ചിരുന്നതായും പ്രതി പോലീസിനോട് പറഞ്ഞു. എന്നാല്‍ ഈ ബന്ധത്തിനും വരാനിരിക്കുന്ന വിവാഹത്തിനും കുട്ടി ഒരു തടസ്സമാകുമെന്ന് കരുതിയാണ് കുട്ടിയെ ഇല്ലാതാക്കാന്‍ പദ്ധതിയിട്ടതെന്ന് പ്രതി സമ്മതിച്ചു. കൊലപാതകത്തില്‍ കുട്ടിയുടെ അമ്മ ഗുര്‍പ്രീത് കൗറിന് എന്തെങ്കിലും തരത്തിലുള്ള പങ്കോ മുന്‍കൂട്ടി അറിവോ ഉണ്ടായിരുന്നോ എന്ന കാര്യത്തില്‍ പോലീസ് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. കുട്ടിയുടെ മൃതദേഹം പോസ്റ്റ്മോര്‍ട്ടം നടപടികള്‍ക്കായി ആശുപത്രിയിലേക്ക് മാറ്റി.
Content Highlights:
A 28-year-old private bank manager was arrested in Muzaffarnagar for murdering a six-year-old boy. The accused committed the crime because he believed the child was an obstacle to marrying the boy’s mother. Police are investigating if the mother had any involvement in the incident.







