Connect with us

Kerala

എയര്‍ഗണ്ണുമായി കോന്നിയില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ച കേസ്; മൂന്നാം പ്രതിയും അറസ്റ്റില്‍

വീട് തുറന്ന് നടത്തിയ പരിശോധനയില്‍ എയര്‍ഗണ്‍ കൂടാതെ ഒരു ഗിറ്റാറും വീട്ടില്‍ നിന്ന് മോഷണം പോയതായി കണ്ടെത്തി

Published

|

Last Updated

കോന്നി |  എയര്‍ഗണ്ണുമായി കോന്നിയില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ച കേസില്‍ മൂന്നാം പ്രതിയും അറസ്റ്റില്‍. അരുവാപ്പുലം പടപ്പക്കല്‍ കരിമല്‍ വടക്കേതില്‍ വീട്ടില്‍ ശ്രീജിത്ത് വിനോദ് (19) നെയാണ് കോന്നി പോലീസ് അറസ്റ്റ് ചെയ്തത്. കേസില്‍ മുന്നാം പ്രതിയാണ് വിനോദ്. കേസിലെ ഒന്നാം പ്രതി അരുവാപുലം ഊട്ടുപാറ ഷോണ്‍ വില്ലയില്‍ ഷോണ്‍ തോമസ് (19), രണ്ടാം പ്രതി ഊട്ടുപാറ തൂംകുഴിയില്‍ വീട്ടില്‍ സജിന്‍ വര്‍ഗീസ് (19) എന്നിവരെ കോന്നി പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.

ജൂണ്‍ ഏഴിനാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. ഇവരുടെ പക്കല്‍ നിന്നും പിടിച്ചെടുത്ത എയര്‍ഗണ്ണിനെ പറ്റി നടത്തിയ അന്വേഷണത്തിലാണ് എയര്‍ഗണ്‍ ഊട്ടുപാറയില്‍ ഉള്ള ഒരു വീട്ടില്‍ നിന്നും മോഷ്ടിച്ചതാണ് എന്ന് മനസ്സിലായത്. തുടര്‍ന്ന് മോഷണം നടന്ന വീട് തുറന്ന് നടത്തിയ പരിശോധനയില്‍ എയര്‍ഗണ്‍ കൂടാതെ ഒരു ഗിറ്റാറും വീട്ടില്‍ നിന്ന് മോഷണം പോയതായി കണ്ടെത്തി. എസ് ഐമാരായ ഷൈജു, അഭിലാഷ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്. മൂന്നാം പ്രതിയായ വിനോദിനെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Content Highlights:
The Konni police arrested the third accused, Sreejith Vinod, for creating panic with an airgun. Investigation revealed that the weapon and a guitar were stolen from a house in Oottupara. The accused was presented before the court and has been remanded to custody.

#KonniNews #PathanamthittaPolice #KeralaPolice #ArrestUpdates #CrimeNews #SirajLive

 

Latest