Connect with us

Ongoing News

ത്രിരാഷ്ട്ര ക്രിക്കറ്റ് ടൂർണമെന്റിൽ അഫ്ഗാനിസ്താനെ തകർത്ത് ഇന്ത്യ എ ടീം ഫൈനലിൽ

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിംഗിനിറങ്ങിയ ഇന്ത്യ എ നിശ്ചിത 50 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 319 റൺസെന്ന ശക്തമായ സ്കോർ പടുത്തുയർത്തി. മറുപടി ബാറ്റിംഗിനിറങ്ങിയ അഫ്ഗാനിസ്താൻ എ ടീമിനെ 36.5 ഓവറിൽ 218 റൺസിന് ഇന്ത്യ എ ഓൾഔട്ടാക്കി.

Published

|

Last Updated

ഡാംബുള്ള | ശ്രീലങ്കയിൽ നടക്കുന്ന എ ടീം ത്രിരാഷ്ട്ര ക്രിക്കറ്റ് പരമ്പരയിൽ അഫ്ഗാനിസ്താൻ എ ടീമിനെ 101 റൺസിന് തകർത്ത് ഇന്ത്യ എ ഫൈനലിൽ പ്രവേശിച്ചു. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിംഗിനിറങ്ങിയ ഇന്ത്യ എ നിശ്ചിത 50 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 319 റൺസെന്ന ശക്തമായ സ്കോർ പടുത്തുയർത്തി. മറുപടി ബാറ്റിംഗിനിറങ്ങിയ അഫ്ഗാനിസ്താൻ എ ടീമിനെ 36.5 ഓവറിൽ 218 റൺസിന് ഇന്ത്യ എ ഓൾഔട്ടാക്കി. ഈ വൻ വിജയത്തോടെ നെറ്റ് റൺറേറ്റിന്റെ കരുത്തിൽ ശ്രീലങ്ക എ ടീമിനെ മറികടന്നാണ് ഇന്ത്യ എ ഫൈനൽ ടിക്കറ്റ് ഉറപ്പിച്ചത്.

ഇന്ത്യക്ക് വേണ്ടി ക്യാപ്റ്റൻ തിലക് വർമ്മ (59), പ്രിയാൻഷ് ആര്യ (58), കുമാർ കുശാഗ്ര (58) എന്നിവർ അർദ്ധ സെഞ്ച്വറികൾ നേടി തിളങ്ങി. വാലറ്റത്ത് വിപ്രാജ് നിഗം 20 പന്തിൽ 30 റൺസെടുത്ത് സ്കോർ 300 കടത്തുന്നതിൽ പ്രധാന പങ്കുവഹിച്ചു. അഫ്ഗാനിസ്താന് വേണ്ടി ഫരീദൂൻ ദാവൂദ്സായ്, അബ്ദുള്ള അഹമ്മദ്സായ് എന്നിവർ മികച്ച ബൗളിംഗ് പുറത്തെടുത്തു. മുൻ മത്സരങ്ങളിൽ തിളങ്ങിയ 15 കാരൻ വൈഭവ് സൂര്യവംശി 38 റൺസെടുത്ത് പുറത്തായി.

മറുപടി ബാറ്റിംഗിൽ അഫ്ഗാനിസ്താന് വേണ്ടി ബഹീർ ഷാ (57), ഫൈസൽ ഷിനോസാദ (46) എന്നിവർ മികച്ച പോരാട്ടം കാഴ്ചവെച്ചെങ്കിലും കൃത്യമായ ഇടവേളകളിൽ വിക്കറ്റുകൾ വീഴ്ത്തി ഇന്ത്യ എ മത്സരത്തിൽ പിടിമുറുക്കി. ഇന്ത്യ എ യ്ക്ക് വേണ്ടി നിഷാന്ത് സിന്ധു നാല് വിക്കറ്റുകൾ വീഴ്ത്തി ബൗളിംഗിൽ മുന്നിൽ നിന്നു. യാഷ് താക്കൂർ രണ്ടും അൻഷുൽ കംബോജ്, അനുകുൽ റോയ്, വിപ്രാജ് നിഗം, സൂര്യൻഷ് ഷെഡ്ഗെ എന്നിവർ ഓരോ വിക്കറ്റ് വീതവും നേടി. മത്സരത്തിൽ വൈഭവ് സൂര്യവംശിയും പ്രിയാൻഷ് ആര്യയും സബ്സ്റ്റിറ്റ്യൂട്ട് ഫീൽഡർ അശോക് ശർമ്മയും എടുത്ത മികച്ച ക്യാച്ചുകൾ ഇന്ത്യൻ വിജയത്തിന് മാറ്റുകൂട്ടി. കഴിഞ്ഞ മത്സരത്തിൽ ശ്രീലങ്ക എ ടീമിനോട് സൂപ്പർ ഓവറിൽ പരാജയപ്പെട്ട ഇന്ത്യ എ യ്ക്ക് ഈ മത്സരം ജീവൻ മരണ പോരാട്ടമായിരുന്നു.

Content Highlights:
India A qualified for the Tri-Nation A series final after thumping Afghanistan A by 101 runs in Dambulla. Fifties from Tilak Varma, Priyansh Arya, and Kumar Kushagra helped India post 319/9. In response, Nishant Sidhu’s four-wicket haul bundled out Afghanistan A for 218 runs.

Latest