Kerala
സംസ്ഥാനത്ത് ഷിഗെല്ല ബാധിച്ച് ഒരാള്‍ കൂടി മരിച്ചു
ഇന്ന് 105 പേര്‍ക്കാണ് ഷിഗെല്ല സ്ഥിരീകരിച്ചത്.
തിരുവനന്തപുരം| സംസ്ഥാനത്ത് ഷിഗെല്ല ബാധിച്ച് ഒരാള്‍ കൂടി മരിച്ചു. മലപ്പുറം സ്വദേശിയായ 75കാരിയാണ് മരിച്ചത്. ഇന്ന് 105 പേര്‍ക്കാണ് ഷിഗെല്ല സ്ഥിരീകരിച്ചത്. പ്രതിദിന ഡെങ്കി കേസ് 100 കടന്നുവെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.
അതേസമയം, സംസ്ഥാനത്ത് പനി വര്‍ധിക്കുന്ന പശ്ചാത്തലത്തില്‍ നിര്‍ദേശങ്ങളുമായി ആരോഗ്യവകുപ്പ് രംഗത്തെത്തി. പനിയും ജലദോഷവുമുള്ള കുട്ടികളെ സ്‌കൂളിലേക്ക് അയക്കരുതെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നല്‍കി. ആരോഗ്യപ്രശ്‌നങ്ങള്‍ ഉള്ളവര്‍ ആള്‍ക്കൂട്ടത്തില്‍ മാസ്‌ക് ധരിക്കണമെന്നും കുടിവെള്ള സ്രോതസുകള്‍ പരിശോധിക്കണമെന്നും ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
Content Highlights:
One more death due to Shigella infection has been reported in Malappuram district of Kerala. The health department confirmed that daily dengue cases have crossed one hundred along with a rise in overall fever cases. Strict guidelines have been issued advising symptomatic children to stay home from school.







