Kerala
വയോധികയെ ആക്രമിച്ച് രണ്ടര പവന്റെ സ്വര്‍ണ്ണമാല പൊട്ടിച്ചോടി മോഷ്ടാവ്
ഇന്ന് പുലര്‍ച്ചെ 5.15 ഓടെയായിരുന്നു സംഭവം.
ചേലക്കര| പഴയന്നൂരില്‍ വയോധികയെ ആക്രമിച്ച് കഴുത്തില്‍ കിടന്നിരുന്ന സ്വര്‍ണ്ണമാല കവര്‍ന്നു. പഴയന്നൂര്‍ കോല്‍പുറത്ത് വത്സലയുടെ (78) രണ്ടര പവന്റെ മാലയാണ് മോഷ്ടിച്ചത്. ഇന്ന് പുലര്‍ച്ചെ 5.15 ഓടെയായിരുന്നു സംഭവം. കുന്നത്തറ ഷാഡോ തീയേറ്ററിന് മുന്‍വശം ചായക്കട നടത്തുകയാണ് വത്സല.
രാവിലെ കട തുറക്കാനായി എത്തിയ വത്സലയുടെ അടുത്തെത്തിയ പ്രതി, ‘ചായ ആയില്ലേ’ എന്ന് ചോദിക്കുകയായിരുന്നു. ‘ഇല്ല’ എന്ന് മറുപടി നല്‍കിയതിന് തൊട്ടുപിന്നാലെയാണ് പ്രതി അക്രമം നടത്തിയത്. സംഭവത്തിന് പിന്നാലെ പഴയന്നൂര്‍ പോലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ച് അന്വേഷണം ആരംഭിച്ചു.
Content Highlights:
An elderly woman named Valsala was attacked and her gold chain was stolen in Pazhayannur. The incident occurred at dawn while she was opening her tea shop near Shadow Theater. The Pazhayannur police have registered a case and initiated a detailed investigation to find the culprit.







