Connect with us

Kerala

തൃശൂര്‍ പെരുമ്പിലാവില്‍ വന്‍ കഞ്ചാവ് വേട്ട; രണ്ടുപേര്‍ പിടിയില്‍

ബെംഗളുരുവില്‍ നിന്നും തൃശൂര്‍, കുന്നംകുളം, ചാലക്കാട് ഭാഗത്തേക്ക് വില്‍പനയ്ക്ക് എത്തിച്ച 38 കിലോ കഞ്ചാവാണ് പിടിച്ചത്.

Published

|

Last Updated

തൃശൂര്‍|പെരുമ്പിലാവില്‍ വന്‍ കഞ്ചാവ് വേട്ട. 38 കിലോ കഞ്ചാവുമായി രണ്ട് പേരെ പോലീസ് പിടികൂടി. പെരുമ്പിലാവ് പട്ടാമ്പി റോഡില്‍ ഇന്ന് പുലര്‍ച്ചെയാണ് സംഭവം. വാഹന പരിശോധനയ്ക്കിടെ പോലീസ് വാഹനത്തെ ഇടിച്ച് രക്ഷപെടാന്‍ ശ്രമിച്ച യുവാക്കളെയാണ് കഞ്ചാവുമായി പിടികൂടിയത്. ബെംഗളുരുവില്‍ നിന്നും തൃശൂര്‍, കുന്നംകുളം, ചാലക്കാട് ഭാഗത്തേക്ക് വില്‍പനയ്ക്ക് എത്തിച്ച 38 കിലോ കഞ്ചാവാണ് പിടിച്ചത്.

കാറിന്റെ പിന്‍ സീറ്റിലും ഡിക്കിയിലുമായാണ് കഞ്ചാവ് കടത്താന്‍ ശ്രമിച്ചത്. കുന്നംകുളം ചൊവ്വന്നൂര്‍ മാന്തോപ്പ് സ്വദേശി സനല്‍ (24), മലപ്പുറം നന്നമുക്ക് പള്ളിക്കര സ്വദേശി മുബാഷിര്‍ (25) എന്നിവരാണ് കാറിലുണ്ടായിരുന്നത്.

പോലീസിനെ കണ്ട് വാഹനം വെട്ടിച്ചു തിരിച്ച് രക്ഷപെടാന്‍ ശ്രമിച്ച പ്രതികളോട് നിര്‍ത്താന്‍ പറഞ്ഞിട്ടും അനുസരിച്ചില്ല. അതിനിടെ പോലീസ് ഉദ്യോഗസ്ഥര്‍ സഞ്ചരിച്ച വാഹനത്തില്‍ പ്രതികളുടെ കാര്‍ ഇടിക്കുകയും ചെയ്തു. പോലീസ് വാഹനങ്ങള്‍ മുന്നിലും പിന്നിലുമായി പ്രതികളുടെ വാഹനത്തെ ലോക്ക് ചെയ്താണ് പിടികൂടിയത്.

പ്രതികളില്‍ ഒരാളായ സനല്‍ കുന്നംകുളം പോലീസ് സ്റ്റേഷനിലെ ആന്റി സോഷ്യല്‍ ലിസ്റ്റില്‍ ഉള്‍പ്പെട്ടയാളാണ്. പോലീസിന് ലഭിച്ച രഹസ്യ വിവരത്തെത്തുടര്‍ന്ന് തൃശൂര്‍ സിറ്റി പോലീസ് കമ്മീഷണര്‍ നകുല്‍ ദേശ് മുഖിന്റെ നേതൃത്വത്തിലുള്ള ഡാന്‍സാഫ് സംഘത്തിന്റെ പരിശോധനയിലാണ് പ്രതികള്‍ പിടിയിലായത്.

Content Highlights:
The Thrissur DANSAF team seized 38 kg of cannabis from a car in Perumbilavu after blocking the vehicle during a chase. Two youths identified as Sanal and Mubashir were arrested for smuggling the contraband from Bengaluru. One of the accused is already listed on the Kunnamkulam police anti-social register.

 

Latest