Connect with us

Ongoing News

പശ്ചിമേഷ്യയിലെ സംഭവവികാസങ്ങള്‍: ടെലിഫോണില്‍ ചര്‍ച്ച നടത്തി മുഹമ്മദ് ബിന്‍ സായിദും ട്രംപും

മേഖലയിലെ നിലവിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനുള്ള ശ്രമങ്ങള്‍ വിലയിരുത്തി.

Published

|

Last Updated

അബൂദബി | യു എ ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ടെലിഫോണ്‍ സംഭാഷണം നടത്തി. യു എ ഇയും അമേരിക്കയും തമ്മിലുള്ള സഹകരണം കൂടുതല്‍ ശക്തമാക്കുന്നതിനുള്ള മാര്‍ഗങ്ങളും ഇരു രാജ്യങ്ങളുടെയും പൊതുതാത്പര്യങ്ങളും നേതാക്കള്‍ ചര്‍ച്ച ചെയ്തു.

പശ്ചിമേഷ്യയിലെ ഏറ്റവും പുതിയ സംഭവവികാസങ്ങളും മേഖലയിലെ നിലവിലെ സാഹചര്യങ്ങള്‍ പരിഹരിക്കുന്നതിനുള്ള ശ്രമങ്ങളും വിലയിരുത്തി. മേഖലയില്‍ സംഘര്‍ഷ സാഹചര്യം തുടരുകയും ഹോര്‍മുസ് കടലിടുക്കിലെ സുരക്ഷയും കപ്പല്‍ ഗതാഗതവും വലിയ ആശങ്കയായി തുടരുകയും ചെയ്യുന്ന സാഹചര്യത്തിലാണ് ചര്‍ച്ച.

യു എ ഇ-അമേരിക്ക ബന്ധം സുരക്ഷ, സാമ്പത്തികം, ഊര്‍ജം, സാങ്കേതികവിദ്യ തുടങ്ങിയ മേഖലകളില്‍ വ്യാപിച്ചുകിടക്കുന്ന സാഹചര്യത്തില്‍ മുഹമ്മദ് ബിന്‍ സായിദും ട്രംപും തമ്മിലുള്ള പുതിയ സംഭാഷണത്തിന് പ്രാദേശിക സാഹചര്യത്തില്‍ പ്രത്യേക പ്രാധാന്യമുണ്ട്. പശ്ചിമേഷ്യയിലെ സംഘര്‍ഷം കൂടുതല്‍ വ്യാപിക്കുന്നത് തടയുന്നതിനും പ്രാദേശിക സുരക്ഷയും സ്ഥിരതയും ഉറപ്പാക്കുന്നതിനുമുള്ള നയതന്ത്ര ശ്രമങ്ങള്‍ തുടരുന്നതിനിടെയാണ് ആശയവിനിമയം നടന്നത്. മേഖലയില്‍ നിലവിലുള്ള പ്രതിസന്ധികള്‍ക്ക് പരിഹാരം കാണുന്നതിനുള്ള അന്താരാഷ്ട്ര ശ്രമങ്ങളില്‍ യു എ ഇയുടെ നയതന്ത്ര ഇടപെടലുകള്‍ക്ക് സംഭാഷണം കൂടുതല്‍ പ്രാധാന്യം നല്‍കുന്നതായാണ് വിലയിരുത്തല്‍.

Content Highlights:
UAE President Sheikh Mohamed bin Zayed held a phone conversation with Donald Trump to discuss recent developments in West Asia. The leaders reviewed regional security and bilateral cooperation. They emphasized the importance of maintaining stability and diplomatic efforts across the region.

 

---- facebook comment plugin here -----

Latest