Connect with us

Kerala

ആഭിചാരക്രിയയുടെ മറവില്‍ പീഡനശ്രമം; പോക്‌സോ കേസില്‍ ബി ജെ പി കൊല്ലം ഈസ്റ്റ് ജില്ലാ കമ്മറ്റിയംഗം അറസ്റ്റില്‍

ദാമ്പത്യപ്രശ്നങ്ങള്‍ ഉള്ള വീടുകളില്‍ അത് പരിഹരിക്കാന്‍ എന്ന പേരില്‍ പൂജകള്‍ നടത്തിവന്നിരുന്ന ആളാണ് ഇയാള്‍

Published

|

Last Updated

അടൂര്‍ | ആഭിചാരക്രിയയുടെ മറവില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ ബി ജെ പി നേതാവിനെ അടൂര്‍ പോലീസ് അറസ്റ്റ് ചെയ്തു. ബി ജെ പി കൊല്ലം ഈസ്റ്റ് ജില്ലാ കമ്മിറ്റിയംഗവും പോരുവഴി പഞ്ചായത്ത് സമിതി പ്രസിഡന്റുമായ കൊല്ലം പോരുവഴി ഇടയ്ക്കാട് തെക്ക് കളത്തിവിള കാഞ്ഞിരവിള വടക്കതില്‍ രഞ്ജു തങ്കപ്പന്‍ (അമ്പാടി-50) ആണ് അറസ്റ്റിലായത്.

ജൂണ്‍ 10നാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. ദാമ്പത്യപ്രശ്നങ്ങള്‍ ഉള്ള വീടുകളില്‍ അത് പരിഹരിക്കാന്‍ എന്ന പേരില്‍ പൂജകള്‍ നടത്തിവന്നിരുന്ന ആളാണ് ഇയാള്‍. ഇത്തരത്തില്‍ കുടുംബവഴക്ക് പരിഹരിക്കാനുള്ള പൂജകള്‍ക്കായി അടൂര്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലെ ഒരു വീട്ടിലെത്തിയതായിരുന്നു ഇയാള്‍. തുടര്‍ന്ന് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ മാത്രം പൂജകള്‍ക്കെന്ന പേരില്‍ വീട്ടില്‍ ഒറ്റയ്ക്കാക്കി മറ്റുള്ളവരെ ഇയാള്‍ വീട്ടില്‍ നിന്ന് അകറ്റി. തുടര്‍ന്നായിരുന്നു പീഡനശ്രമം. കുട്ടി വിവരം വീട്ടുകാരോട് പറഞ്ഞതിനനുസരിച്ച് അടൂര്‍ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയും അടൂര്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് പ്രതിയെ അറസ്റ്റ് ചെയ്യുകയും ആയിരുന്നു. അടൂര്‍ എസ് എച്ച് ഒ അജയന്‍, എസ് ഐമാരായ പ്രതീഷ്, അനൂപ് രാഘവന്‍, പോലീസ് ഉദ്യോഗസ്ഥരായ രാജഗോപാല്‍ നിതിന്‍ സുരേഷ് സുനിത എന്നിവര്‍ അടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. സംഭവത്തില്‍ കൂടുതല്‍ പേര്‍ക്ക് പങ്കുണ്ടോ എന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ പോലീസ് അന്വേഷിച്ചു വരികയാണ്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Content Highlights:
Adoor police arrested BJP leader Ranjith Thankappan in a POCSO case. The accused attempted to sexually abuse a minor girl under the guise of performing black magic rituals to solve family issues. The court remanded him to judicial custody while police continue further investigation.

 

 

Latest