Kerala
ഒമ്പത് മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യല്‍ കഴിഞ്ഞു ; ഇ ഡി ഓഫീസ് വിട്ടിറങ്ങി വീണ
ഇന്ന് രാവിലെ 10.30 ഓടെയാണ് വീണ ചോദ്യം ചെയ്യലിനായി കൊച്ചിയിലെ ഇഡി ഓഫീസിലെത്തിയത്.
കൊച്ചി | സിഎംആര്‍എല്‍ -എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസില്‍ ഇ ഡിക്ക് മുന്നില്‍ ഹാജരായ പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകള്‍ ടി വീണയുടെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി. ഒമ്പത് മണിക്കൂറോളം നീണ്ടുനില്‍ക്കുന്നതായിരുന്നു ചോദ്യം ചെയ്യല്‍. ഇന്ന് രാവിലെ 10.30 ഓടെയാണ് വീണ ചോദ്യം ചെയ്യലിനായി കൊച്ചിയിലെ ഇഡി ഓഫീസിലെത്തിയത്. രാത്രി 7.45ഓടെയാണ് ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി വീണ പുറത്തിറങ്ങിയത്.
മുന്‍ മന്ത്രിയും ഭര്‍ത്താവുമായ പി എ മുഹമ്മദ് റിയാസിനൊപ്പമാണ് വീണ എത്തിയത്.കനത്ത സുരക്ഷയാണ് ഇഡി ഓഫീസിന് മുന്നില്‍ ഒരുക്കിയിരുന്നത്. കഴിഞ്ഞ 12ന് ഹാജരാകാന്‍ ഇഡി ആവശ്യപ്പെട്ടിരുന്നെങ്കിലും ആരോഗ്യപ്രശ്നങ്ങള്‍ കാരണം ഹാജരായിരുന്നില്ല. തുടര്‍ന്ന്് ഇന്ന് ഹാജരാകാന്‍ ഇഡി വീണ്ടും സമന്‍സ് അയക്കുകയായിരുന്നു.ഇന്നലെ സി എം ആര്‍ എല്‍ എം ഡി. ശരണ്‍ എസ് കര്‍ത്തയെയും എംപവര്‍ ഇന്ത്യ കാപിറ്റല്‍ ഇന്‍വെസ്റ്റ്മെന്റ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിന്റെ ഡയറക്ടറായ ജയ എസ് കര്‍ത്തയെയും ഇ ഡി ചോദ്യം ചെയ്തിരുന്നു. എംപവര്‍ വീണക്ക് രണ്ട് തവണയായി 50 ലക്ഷം വായ്പ അനുവദിച്ചിരുന്നു. ആദ്യ തവണ തിരിച്ചടവ് മുടങ്ങിയിട്ടും വീണ്ടും വായ്പ അനുവദിച്ചുവെന്നാണ് അന്വേഷണത്തിലെ കണ്ടെത്തല്‍.ശശിധരന്‍ കര്‍ത്തയുടെ മകളും സി എം ആര്‍ എല്‍ ഡയറക്ടറുമായ ഷിബി എസ് കര്‍ത്തയെയും കഴിഞ്ഞ ദിവസം ഇ ഡി ചോദ്യം ചെയ്തിരുന്നു. സി എം ആര്‍ എല്ലുമായി ബന്ധമുള്ളതും ഇ ഡി രജിസ്റ്റര്‍ ചെയ്ത കേസില്‍ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെട്ടതുമായ നിപുണ ഇന്റര്‍നാഷണല്‍സിന്റെ പ്രധാന ചുമതലക്കാരി കൂടിയാണ് ഷിബി എസ് കര്‍ത്ത.
Content Highlights:
The Enforcement Directorate completed a nine-hour interrogation of Chief Minister Pinarayi Vijayan’s daughter Veena Vijayan in Kochi. The questioning was part of the ongoing investigation into the CMRL-Exalogic financial transactions. Veena arrived at the office with her husband and minister P A Mohamed Riyas amid tight security.







