Career Notification
കേന്ദ്രത്തിൽ 96 ഒഴിവുകൾ
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ മൂന്ന്.
കേന്ദ്ര സർക്കാറിന് കീഴിലെ വിവിധ വകുപ്പുകളിലെയും സ്ഥാപനങ്ങളിലെയും 546 ഒഴിവുകളിലേക്ക് യു പി എസ് സി അപേക്ഷ ക്ഷണിച്ചു. 96 തസ്തികകളിലായാണ് ഒഴിവുകൾ.
- സ്‌പെഷ്യലിസ്റ്റ് ഗ്രേഡ് മൂന്ന് അസ്സിസ്റ്റന്റ് പ്രൊഫസർ (ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം): ഒഴിവ്-140 (അനസ്‌തേഷ്യോളജി-75, ഓട്ടോ റൈനോ ലാരിങ്കോളജി-പത്ത്, ജനറൽ സർജറി- 33, ഒബ്സ്റ്റട്രിക്‌സ് ആൻഡ് ഗൈനക്കോളജി- 14, പീഡിയാട്രിക് ന്യൂറോളജി- ഒന്ന്, നെഫ്രോളജി- ഏഴ്), ശമ്പളസ്‌കെയിൽ: ലെവൽ 11.
- സ്‌പെഷ്യലിസ്റ്റ് ഗ്രേഡ് മൂന്ന് (ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം): ഒഴിവ്- 89 (ഒബ്സ്റ്റട്രിക്‌സ് ആൻഡ് ഗൈനക്കോളജി-22, റേഡിയോ ഡയഗ്‌നോസിസ് -15, കാർഡിയോളജി- ഒന്ന്, പീഡിയാട്രിക്‌സ്- ഒന്പത്, ഓട്ടോ റൈനോ ലാരിങ്കോളജി- എട്ട്, സൈക്യാട്രി- രണ്ട്, ജനറൽ സർജറി- ഒന്പത്. ജനറൽ മെഡിസിൻ-23), ശമ്പളസ്കെയിൽ: ലെവൽ 11
- അസ്സിസ്റ്റന്റ് ഡയറക്ടർ ഗ്രേഡ് രണ്ട് (ഇക്കണോമിക് ഇൻവെസ്റ്റിഗേഷൻ, മൈക്രോ, സ്മാൾ ആൻഡ് മീഡിയം എന്റർപ്രൈസസ് മന്ത്രാലയം): ഒഴിവ്- 50, ശമ്പളസ്കെയിൽ : ലെവൽ ഏഴ്.
- ഓപറേഷൻസ് ഓഫീസർ (സിവിൽ ഏവിയേഷൻ മന്ത്രാലയം): ഒഴിവ്-19, ശമ്പളസ്കെയിൽ: ലെവൽ: പത്ത്.
- എയർ സേഫ്റ്റി ഓഫീസർ (സിവിൽ ഏവിയേഷൻ മന്ത്രാലയം): ഒഴിവ്-15, ശമ്പളസ്കെയിൽ: ലെവൽ പത്ത്.
- അസ്സിസ്റ്റന്റ് ഡയറക്ടർ (ഐ ടി, ആഭ്യന്തര മന്ത്രാലയം): ഒഴിവ്-15, ശമ്പളസ്കെയിൽ: ലെവൽ പത്ത്.
മറ്റ് തസ്തികകളും ഒഴിവും
ഡെന്റൽ സർജൻ (ആരോഗ്യ, മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ്, ലഡാക്ക്)-15, അസ്സിസ്റ്റന്റ് പ്രൊഫസർ (പ്രതിരോധ മന്ത്രാലയം)-28, അസ്സോസിയേറ്റ് പ്രൊഫസർ (പ്രതിരോധ മന്ത്രാലയം) -13, അസ്സിസ്റ്റന്റ് ലീഗൽ അഡ്വൈസർ (ധനകാര്യമന്ത്രാലയം)-12. മുഴുവൻ തസ്തികകളിലേക്കുമുള്ള ഒഴിവുകളെക്കുറിച്ചുള്ള വിവരങ്ങൾ വെബ്‌സൈറ്റിലെ വിജ്ഞാപനത്തിൽ ലഭിക്കും.
അപേക്ഷ
https://upsconline.nic.in എന്ന വെബ്‌സൈറ്റ് വഴി ഓൺലൈനായി അപേക്ഷിക്കണം.
വിജ്ഞാപനം https://upsc.gov.in എന്ന വെബ്‌സൈറ്റിൽ ലഭിക്കും. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ മൂന്ന്. കൂടുതൽ വിവരങ്ങൾക്കായി വെബ്സൈറ്റ് സന്ദർശിക്കുക.
Content Highlights:
The Union Public Service Commission has invited online applications for 546 vacancies across various central government departments. Major openings include Specialist Grade Assistant Professors and Operations Officers with salaries spanning up to level 11. Qualified candidates must submit their application forms via the official portal by July 3.







