Kozhikode
പ്രിസം ഷരീഅ സെമിനാര്‍ 24ന്
ഉര്‍ഫ്, കസ്റ്റംസ് എന്നിവ ഇസ്‌ലാമിക നിയമസംഹിതയെ രൂപപ്പെടുത്തുന്നതിനെ സംബന്ധിച്ച് സെമിനാര്‍ ആധികാരിമായി ചര്‍ച്ച ചെയ്യും.
കോഴിക്കോട് | പ്രിസം ഡയറക്ടറേറ്റ് ഓഫ് ഹെറിറ്റേജ് ലേണിംഗിന്റെ ആഭിമുഖ്യത്തില്‍ ഈ മാസം 24ന് പൂനൂര്‍ ജാമിഅ മദീനത്തുന്നൂറില്‍ ഷരീഅ സെമിനാര്‍ സംഘടിപ്പിക്കുന്നു. ഉര്‍ഫ്, കസ്റ്റംസ് എന്നിവ ഇസ്‌ലാമിക നിയമസംഹിതയെ രൂപപ്പെടുത്തുന്നതിനെ സംബന്ധിച്ച് ആധികാരിമായി ചര്‍ച്ച ചെയ്യുന്ന സെമിനാറില്‍ ‘ഉര്‍ഫ്, കസ്റ്റംസ്: ഇസ്ലാമിന്റെ പ്രാദേശിക -മൗലിക ഭാവങ്ങള്‍’ എന്ന വിഷയത്തില്‍ സമസ്ത കേന്ദ്രമുശാവറ അംഗം ചെറുശ്ശോല അബ്ദുല്‍ ജലീല്‍ സഖാഫി മുഖ്യ അവതരണം നടത്തും.
‘കസ്റ്റംസിന്റെ ഇസ്‌ലാമികവത്കരണ നിര്‍ണയങ്ങള്‍’ -സഈദ് നൂറാനി കൊടുവള്ളി, ‘ഫത്ഹുല്‍ മുഈനിലെ ആചാര വായനകള്‍’-നജീബ് നൂറാനി, ‘ഉര്‍ഫ്: സ്വീകാര്യതയുടെ മദ്ഹബ് വിശകലനങ്ങള്‍’-ഫവാസ് നൂറാനി ഒളമതില്‍, ‘ഉര്‍ഫ്: മുസ്‌ലിം രീതിയായ മോഡലുകള്‍’-യാസീന്‍ നൂറാനി, ‘മുഹര്‍റം: അഹ്‌ലുസ്സുന്ന വിമര്‍ശനങ്ങളും നിരുപണങ്ങളും’-അസ്‌ലം നൂറാനി മഞ്ചേരി, ‘ആഘോഷങ്ങളിലെ മതേതരത്വവും മതസൗഹാര്‍ദവും’-ശഹീദ് അന്‍വര്‍ നൂറാനി തുടങ്ങിയവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കും.
സെമിനാറില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ 9048338225 നമ്പറില്‍ രജിസ്റ്റര്‍ ചെയ്യണം.


