Connect with us

Narendra Modi

73 ാം പിറന്നാള്‍ ദിനത്തില്‍ ഡല്‍ഹി മെട്രോയില്‍ യാത്ര ചെയ്തു പ്രധാനമന്ത്രി

ഒറ്റവരി ആശംസനേര്‍ന്നു രാഹുല്‍ ഗാന്ധിയും മല്ലികാര്‍ജുന്‍ ഖാര്‍ഗെയും

Published

|

Last Updated

ന്യൂഡല്‍ഹി | പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഇന്നു 73 ാം പിറന്നാള്‍. പിറന്നാള്‍ ദിനത്തില്‍ പ്രധാനമന്ത്രി ഡല്‍ഹി മെട്രോയില്‍ യാത്ര നടത്തി. ഡല്‍ഹി എയര്‍പോര്‍ട്ട് മെട്രോ എക്സ്പ്രസ് ലൈന്‍, ദ്വാരക സെക്ടര്‍ 21 മുതല്‍ പുതിയ മെട്രോ സ്റ്റേഷനായ യശോഭൂമി ദ്വാരക സെക്ടര്‍ 25 വരെ നീട്ടുന്നതിന്റെ ഉദ്ഘാടനത്തിന് മുന്നോടിയായാണ് പ്രധാനമന്ത്രി മെട്രോയില്‍ യാത്ര ചെയ്തത്. യാത്രക്കാരുമായും ഡല്‍ഹി മെട്രോ ജീവനക്കാരുമായും സംസാരിച്ച പ്രധാനമന്ത്രി യാത്രക്കാര്‍ക്കൊപ്പം സെല്‍ഫിക്കും പോസ് ചെയ്തു. ജന്മദിനതത്തില്‍ വിവിധ പദ്ധതികളാണു പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു.

യശോഭൂമിയെന്നു പേരിട്ട പുതിയ ഇന്ത്യ ഇന്‍ര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്ററും രാജ്യത്തിനായി തുറന്നുകൊടുത്തു. 13,000 കോടി രൂപയുടെ വിശ്വകര്‍മ പദ്ധതിയും അദ്ദേഹം ഉദ്ഘാടനം ചെയ്തു.രണ്ടാഴ്ച നീണ്ടു നില്‍ക്കുന്ന പരിപാടികളാണ് ബി ജെ പി രാജ്യവ്യാപകമായി സംഘടിപ്പിച്ചിരിക്കുന്നത്. പ്രധാനമന്ത്രി കസേരയില്‍ നരേന്ദ്ര മോദിക്കു മൂന്നാമൂഴം ഒരുക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്കാണ് ജന്മദിനത്തോടനുബന്ധിച്ചു ബിജെപി ലക്ഷ്യമിടുന്നത്. ഗാന്ധിജയന്തി ദിനമായ ഒക്ടോബര്‍ രണ്ടു വരെ തുടര്‍പരിപാടികള്‍ക്കാണു തുടക്കമിട്ടത്.

73ാം പിറന്നാള്‍ ദിനത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയും ആശംസകള്‍ നേര്‍ന്നു. നരേന്ദ്രമോദിക്ക് പിറന്നാള്‍ ആശംസകളെന്ന ഒറ്റവരിയാണ് രാഹുല്‍ഗാന്ധി സോഷ്യല്‍മീഡിയയില്‍ കുറിച്ചത്. മോദിക്ക് പിറന്നാള്‍ ആശംസകള്‍, ആരോഗ്യായുസുകള്‍ നേരുന്നു എന്നായിരുന്നു ഖാര്‍ഗെ കുറിച്ചത്.

Latest