National
പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് കര്‍ണ്ണാടകത്തില്‍
റോഡ് ഷോ ഉള്‍പ്പെടെ 22 പരിപാടികളില്‍ പ്രധാനമന്ത്രി പങ്കെടുക്കും.

ബെംഗളുരു| തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് കര്‍ണ്ണാടകത്തില്‍. വിവിധ ഘട്ടങ്ങളിലായി ആറ് ദിവസത്തെ പ്രചാരണത്തിനാണ് ഇതോടെ തുടക്കമാകുന്നത്. റോഡ് ഷോ ഉള്‍പ്പെടെ 22 പരിപാടികളില്‍ പ്രധാനമന്ത്രി പങ്കെടുക്കും. രാവിലെ പത്തിന് ബീദറിലെ ഹുംനാബാദിലും 12-ന് വിജയപുരയിലും രണ്ടിന് ബെലഗാവിയിലെ കുടച്ചിയിലും പൊതുസമ്മേളനത്തില്‍ പ്രസംഗിക്കും.
വൈകീട്ട് മൂന്നരയ്ക്ക് ബെംഗളുരുവിലെ മാഗഡി റോഡില്‍ നൈസ് റോഡ് മുതല്‍ സുമനഹള്ളി വരെ നാലരക്കിലോമീറ്റര്‍ റോഡ് ഷോ നടക്കും.
ഞായറാഴ്ച രാവിലെ 9.30ന് കോലാറിലും വൈകീട്ട് നാലിന് ഹാസനിലെ ബേലൂറിലും പ്രചാരണ സമ്മേളനം ഉണ്ടാകും. വൈകീട്ട് മൈസൂരുവില്‍ റോഡ് ഷോ നടത്തും.
അതേസമയം പ്രിയങ്ക ഗാന്ധിയും ഇന്ന് കര്‍ണ്ണാടകത്തില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.
---- facebook comment plugin here -----