Connect with us

National

ഇറാന്‍ പ്രസിഡന്റ് റെയ്‌സിയുടെ വിയോഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി

ഇന്ത്യ-ഇറാന്‍ ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതില്‍ റെയ്‌സി നല്‍കിയ സംഭാവനകള്‍ എന്നും ഓര്‍മ്മിക്കപ്പെടും

Published

|

Last Updated

ന്യൂഡല്‍ഹി | ഇറാന്‍ പ്രസിഡന്റ് ഇബ്‌റാഹിം റെയ്‌സിയുടെ വിയോഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി. ഇറാന്‍ പ്രസിഡന്റ് റെയ്‌സി ഹെലികോപ്റ്റര്‍ അപകടത്തില്‍ കൊല്ലപ്പെട്ട വാര്‍ത്ത ഞെട്ടിക്കുന്നതും ദുഃഖകരവുമാണെന്നും അദ്ദേഹത്തിന്റെ കുടുംബത്തിനും ഇറാനിലെ ജനങ്ങള്‍ക്കും അനുശോചനം അറിയിക്കുന്നുവെന്നും മോദി എക്‌സിലൂടെ അറിയിച്ചു.

ഇന്ത്യ-ഇറാന്‍ ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതില്‍ റെയ്‌സി നല്‍കിയ സംഭാവനകള്‍ എന്നും ഓര്‍മ്മിക്കപ്പെടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇന്നലെയായിരുന്നു ഇറാന്‍ പ്രസിഡന്റ് ഇബ്‌റാഹിം റെയ്‌സി സഞ്ചരിച്ച ഹെലിക്കോപ്റ്റര്‍ അപകടത്തില്‍ പെട്ടത്.ഇന്ന് രാവിലെയാണ് റെയ്‌സിയുടെ മരണം ഇറാന്‍ മാധ്യമങ്ങള്‍ സ്ഥിരീകരിച്ചത്. റെയ്സിയും സംഘവും സഞ്ചരിച്ച ഹെലികോപ്റ്റര്‍ പൂര്‍ണമായും കത്തിനശിച്ച നിലയിലാണ് കണ്ടെത്തിയത്.

വിദേശകാര്യ മന്ത്രി അമീര്‍ അബ്ദുല്ലാഹിയാന്‍, പ്രവിശ്യാ ഗവര്‍ണര്‍ മാലിക് റഹ്മതി, ഇറാന്‍ പരമോന്നത നേതാവിന്റെ പ്രതിനിധി ആയത്തുല്ല മുഹമ്ദ് അലി അലെഹഷെം എന്നിവരും കൊല്ലപ്പെട്ടു.

---- facebook comment plugin here -----

Latest