National
ഇന്ത്യയില്‍ ജാതീയതക്കും വര്‍ഗീയതക്കും യാതൊരു സ്ഥാനവുമില്ലെന്ന് പ്രധാനമന്ത്രി മോദി
ദീര്‍ഘകാലം ഇന്ത്യ നൂറുകോടി വിശക്കുന്ന വയറിന്റെ രാജ്യമായിരുന്നു. എന്നാല്‍, ഇന്ന് നൂറ് കോടി അഭിലാഷ മനസ്സുകളുടെയും 200 കോടി കഴിവുറ്റ കൈകളുടെയും രാജ്യമാണെന്നും മോദി പറഞ്ഞു.

ന്യൂഡല്‍ഹി | നൂറാം സ്വാതന്ത്ര്യദിനത്തില്‍ ഇന്ത്യ വികസിത രാജ്യമാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യയില്‍ ജാതീയത, വര്‍ഗീയത, അഴിമതി തുടങ്ങിയവക്ക് യാതൊരു സ്ഥാനവുമില്ല. പി ടി ഐ വാര്‍ത്താ ഏജന്‍സിക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു മോദി.
2047ഓടെ ഇന്ത്യ വികസിത രാജ്യമാകും. നമ്മുടെ ദേശീയ ജീവിതത്തില്‍ ജാതീയതക്കും വര്‍ഗീയതക്കും അഴിമതിക്കും യാതൊരു സ്ഥാനവുമില്ല. മാര്‍ഗദര്‍ശനത്തിന് ലോകം ഇപ്പോള്‍ ഇന്ത്യയിലേക്കാണ് നോക്കുന്നതെന്നും രാജ്യതലസ്ഥാനത്ത് നടക്കാനിരിക്കുന്ന ജി20 ഉച്ചകോടി സംബന്ധിച്ച് അദ്ദേഹം പറഞ്ഞു.
ലോകത്തിന്റെ ജി ഡി പി കേന്ദ്രീകൃത കാഴ്ചപ്പാട് മനുഷ്യകേന്ദ്രീകൃത തലത്തിലേക്ക് മാറുന്നുണ്ട്. ഈ പരിവര്‍ത്തനത്തില്‍ ഇന്ത്യ വലിയ പങ്കാണ് വഹിക്കുന്നത്. ദീര്‍ഘകാലം ഇന്ത്യ നൂറുകോടി വിശക്കുന്ന വയറിന്റെ രാജ്യമായിരുന്നു. എന്നാല്‍, ഇന്ന് നൂറ് കോടി അഭിലാഷ മനസ്സുകളുടെയും 200 കോടി കഴിവുറ്റ കൈകളുടെയും രാജ്യമാണെന്നും മോദി പറഞ്ഞു.