bwf world championship
ലോക ചാമ്പ്യന്‍ഷിപ്പ് സെമിയില്‍ പ്രണോയിക്ക് നിരാശ; വെങ്കലത്തോടെ മടക്കം
ആദ്യ ഗെയിമില്‍ പ്രണോയ് ജയിച്ചിരുന്നു.

കോപ്പന്‍ഹേഗന്‍ | ബി ഡബ്ല്യു എഫ് ലോക ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യന്‍ ബാഡ്മിന്റണ്‍ താരം എച്ച് എസ് പ്രണോയിക്ക് നിരാശ. സെമി ഫൈനലില്‍ തായ്‌ലാന്‍ഡിന്റെ കുന്‍ലാവുത് വിതിദ്‌സാണിനോടാണ് മലയാളിയായ പ്രണോയ് പരാജയപ്പെട്ടത്. ഒന്നിനെതിരെ രണ്ട് സെറ്റുകള്‍ക്കാണ് തായ് താരത്തിന്റെ വിജയം.
റോയല്‍ അരീന കോര്‍ട്ട് ഒന്നില്‍ നടന്ന സെമി ഫൈനലില്‍ ആദ്യ ഗെയിമില്‍ പ്രണോയ് ജയിച്ചിരുന്നു. സ്‌കോര്‍ 21- 18. എന്നാല്‍, രണ്ടാം സെറ്റില്‍ തായ് താരം ഗംഭീര തിരിച്ചുവരവാണ് നടത്തിയത്. ഇതില്‍ പ്രണോയിക്ക് അടിയറവ് പറയേണ്ടി വന്നു. സ്‌കോര്‍ 21- 13.
മൂന്നാം സെറ്റിലും തായ് താരം മേധാവിത്വം തുടരുകയായിരുന്നു. 21-14 എന്ന സ്‌കോറിനാണ് ഈ ഗെയിം തായ് താരം ജയിച്ചത്. പരാജയപ്പെട്ടെങ്കിലും വെങ്കല മെഡല്‍ പ്രണോയ് നേടി.
---- facebook comment plugin here -----