Connect with us

halal

ഡി വൈ എഫ് ഐ ഫുഡ്‌ഫെസ്റ്റില്‍ പന്നിയിറച്ചിയും; സ്വാഗതം ചെയ്ത് സംഘപരിവാര്‍

സംഘപരിവാരത്തിന്റെ വിദ്വേഷ പ്രചാരണത്തിനെതിരെയാണ് പരിപാടിയെങ്കിലും സംഘപരിവാറിന് കയ്യടിക്കാന്‍ പാകത്തിലേക്ക് പരിപാടി മാറ്റിയെന്നാണ് വിമര്‍ശം.

Published

|

Last Updated

കൊച്ചി | ഭക്ഷണത്തില്‍ മതം കലര്‍ത്തുന്ന സംഘപരിവാര്‍ രാഷ്ട്രീയത്തിന് താക്കീതെന്ന പേരില്‍ ഡി വൈ എഫ്‌ ഐ സംഘടിപ്പിച്ച ഫുഡ് ഫെസ്റ്റില്‍ പന്നിയിറച്ചി വിളമ്പിയതിനെച്ചൊല്ലി സാമൂഹ്യ മാധ്യമങ്ങളില്‍ വിമര്‍ശം. ഹലാല്‍ വിവാദമുയര്‍ത്തിയ സംഘപരിവാര്‍ രാഷ്ട്രീയത്തെ തുറന്നു കാട്ടുക ലക്ഷ്യമിട്ടാണ് ഫുഡ്‌ഫെസ്റ്റ്‌ സംഘടിപ്പിച്ചതെങ്കിലും ഇതില്‍ പന്നിയിറച്ചി വിളമ്പിയതിനെ സ്വാഗതം ചെയ്ത് സംഘപരിവാര്‍ നേതാക്കള്‍ രംഗത്തെത്തിയിരുന്നു. ഇതാണ് സാമൂഹ്യമാധ്യമങ്ങളില്‍ സംഘാടകര്‍ക്കെതിരെ വിമര്‍ശത്തിന് കാരണമായത്.

സംഘപരിവാരത്തിന്റെ വിദ്വേഷ പ്രചാരണത്തിനെതിരെയാണ് പരിപാടിയെങ്കിലും സംഘപരിവാറിന് കയ്യടിക്കാന്‍ പാകത്തിലേക്ക് പരിപാടി മാറ്റിയെന്നാണ് വിമര്‍ശം. ഫുഡ് സ്ട്രീറ്റ്’. പരിപാടിക്ക് അഭിനന്ദനവും പിന്തുണയുമര്‍പ്പിച്ച് വിശ്വ ഹിന്ദു പരിഷത്ത്, ഹിന്ദു ഐക്യവേദി നേതാക്കളും സഹയാത്രികരുമുള്‍പ്പടെയാണ് സാമൂഹ്യമാധ്യമത്തില്‍ പിന്തുണയുമായെത്തിയിരുന്നത്.

എറണാകുളത്ത് നടന്ന പരിപാടി ഡോ.സെബാസ്റ്റ്യന്‍ പോളാണ് ഉദ്ഘാടനം ചെയ്തത്. അതേസമയം, കോഴിക്കോട്ട് നടന്ന പരിപാടിയില്‍ ഹലാല്‍ ഭക്ഷണവും വിളമ്പി.

Latest